ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം പ്രവചിച്ചും എക്സിറ്റ് പോൾ
ഇന്ത്യ സഖ്യത്തിന് ഭൂരിപക്ഷം പ്രവചിച്ചും എക്സിറ്റ് പോൾ
Monday, June 3, 2024 3:59 AM IST
മും​ബൈ: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പു​റ​ത്തു​വ​ന്ന പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളു​ടെ എ​ക്സി​റ്റ് പോ​ളു​ക​ളെ​ല്ലാം ബി​ജെ​പി​ക്കും എ​ൻ​ഡി​എ​യ്ക്കും 350 സീ​റ്റോ​ടെ തു​ട​ർ​ഭ​ര​ണം പ്ര​വ​ചി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ ഇ​ന്ത്യ സ​ഖ്യ​ത്തി​ന് ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ച്ച ഒ​രു എ​ക്സി​റ്റ് പോ​ളും ഉ​ണ്ടാ​യി​രു​ന്നു. ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദി ദി​ന​പ​ത്ര​മാ​യ ‘ദേ​ശ​ബ​ന്ധു’വി​ന്‍റെ ഓ​ൺ​ലൈ​ൻ ചാ​ന​ലാ​യ ഡി​ബി ലൈ​വ് ആ​ണ് ഇ​ന്ത്യ​സ​ഖ്യം കേ​വ​ല​ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന് അ​ദ്ഭു​തം സൃ​ഷ്‌​ടി​ക്കു​മെ​ന്നു പ്ര​വ​ചി​ച്ച​ത്.

ഇ​ല​ക്‌​ട്‌​ലൈ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്ന ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ദേ​ശ​ബ​ന്ധു ന​ട​ത്തി​യ എ​ക്സി​റ്റ് പോ​ളി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ന് 255 മു​ത​ൽ 290 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ചി​ച്ച​ത്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ​യ്ക്ക് 207മു​ത​ൽ 241 വ​രെ സീ​റ്റു​ക​ളും പ്ര​വ​ചി​ക്കു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​ന്ത്യ സ​ഖ്യ​വും എ​ൻ​ഡി​എ​യും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ഞു മ​ത്സ​ര​മാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് എ​ക്സി​റ്റ് പോ​ളി​ൽ പ​റ​യു​ന്നു. എ​ൻ​ഡി​എ 46-48 സീ​റ്റു​ക​ളും ഇ​ന്ത്യ സ​ഖ്യം 32-34 സീ​റ്റു​ക​ളും നേ​ടി​യേ​ക്കാം. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ന് 28-30, എ​ൻ​ഡി​എ​യ്ക്ക് 18-20, ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന് 18-20, ബി​ജെ​പി-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 8-10 സീ​റ്റു​ക​ളും പ്ര​വ​ചി​ക്കു​ന്നു.

ബി​ഹാ​റി​ൽ ഇ​ന്ത്യ സ​ഖ്യം 24-26 സീ​റ്റു​ക​ളി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ൻ​ഡി​എ​യ്ക്ക് 14-16. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് 24-26, കോ​ൺ​ഗ്ര​സി​ന് 3-5 സീ​റ്റുക​ളും പ്ര​വ​ചി​ക്കു​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് 26-28 സീ​റ്റി​ലും ബി​ജെ​പി 11-13 സീ​റ്റി​ലും രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി 17-19 സീ​റ്റി​ലും ഇ​ന്ത്യ സ​ഖ്യം 6.8 സീ​റ്റി​ലും വി​ജ​യി​ക്കു​മെ​ന്ന് ഡി​ബി ലൈ​വ് പ്ര​വ​ചി​ക്കു​ന്നു. 65 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദേ​ശ​ബ​ന്ധു പ​ത്ര​ത്തി​ന് ഡ​ൽ​ഹി​യി​ല​ട​ക്കം എ​ട്ടു ന​ഗ​ര​ങ്ങ​ളി​ൽ എ​ഡീ​ഷ​നു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.