എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
എക്സിറ്റ് പോൾ ഫലം: മോദിക്കു മൂന്നാമൂഴം
Sunday, June 2, 2024 2:03 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മൂ​​​​ന്നാം​​​​ത​​​​വ​​​​ണ​​​​യും ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എ​​​​ൻ​​​​ഡി​​​​എ മു​​​​ന്ന​​​​ണി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് അ​​​​ഭി​​​​പ്രാ​​​​യ​​​​സ​​​​ർ​​​​വേ​​​​ക​​​​ൾ.

ഏ​​​​പ്രി​​​​ൽ 19നു ​​​​തു​​​​ട​​​​ങ്ങി ഏ​​​​ഴു​​​​ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​ച്ച ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റോടെ പു​​​​റ​​​​ത്തു​​​​വ​​​​ന്ന സ​​​​ർ​​​​വേ​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും എ​​​​ൻ​​​​ഡി​​​​എ മു​​​​ന്ന​​​​ണി​​​​യു​​​​ടെ വി​​​​ജ​​​​യം പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്നു. ല​​​​ഭി​​​​ക്കു​​​​ന്ന സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ.

പു​​​​റ​​​​ത്തു​​​​വ​​​​ന്ന ഒന്പത് അ​​​​ഭി​​​​പ്രാ​​​​യ സ​​​​ർ​​​​വേ​​​​ക​​​​ളി​​​​ൽ എട്ടെണ്ണ​​​​ത്തി​​​​ലും എ​​​​ൻ​​​​ഡി​​​​എ മു​​​​ന്ന​​​​ണി​​​​ക്ക് 350 ലേ​​​​റെ സീ​​​​റ്റു​​​​ക​​​​ളാ​​​​ണു പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി 125നും 150 ​​​​നും ഇ​​​​ട​​​​യി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കും.

കേരളം യുഡിഎഫിനൊപ്പം; ബി​​​​ജെ​​​​പി അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കും

കേ​​​​ര​​​​ള​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണു ഭൂ​​​​രി​​​​ഭാ​​​​ഗം പ്ര​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ളും. യു​​​​ഡി​​​​എ​​​​ഫി​​​​ന് 14നും 15നും ഇ​​​​ട​​​​യി​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ കി​​​​ട്ടു​​​​മെ​​​​ന്ന് ടൈം​​​​സ് നൗ ​​​​ഇ​​​​ടി​​​​ജി ക​​​​ണ്ടെ​​​​ത്തു​​​​ന്നു. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​ക്കു നാ​​​​ലു​​​​സീ​​​​റ്റു​​​​ക​​​​ളും ബി​​​​ജെ​​​​പി​​​​ക്ക് ഒ​​​​രു സീ​​​​റ്റു​​​​മാ​​​​ണ് ടൈം​​​​സ് നൗ​​​​വി​​​​ന്‍റെ പ്ര​​​​വ​​​​ച​​​​നം.

എ​​​​ന്നാ​​​​ൽ എ​​​​ബി​​​​പി- സി ​​​​വോ​​​​ട്ട​​​​ർ ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി ഒ​​​​രു സീ​​​​റ്റു​​​​പോ​​​​ലും നേ​​​​ടി​​​​ല്ലെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തു​​​​ന്നു. എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് ഒ​​​​ന്നു​​​​മു​​​​ത​​​​ൽ മൂ​​​​ന്നു​​​​വ​​​​രെ സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ക്കാം.

പു​​​​റ​​​​ത്തു​​​​വ​​​​ന്ന എ​​​​ക്സി​​​​റ്റ് പോ​​​​ളു​​​​ക​​​​ളി​​​​ലെ​​​​ല്ലാം ബി​​​​ജെ​​​​പി കേ​​​​ര​​​​ള​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് ഒ​​​​രു സീ​​​​റ്റെ​​​​ങ്കി​​​​ലും നേ​​​​ടു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​വ​​​​ചി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു മൂ​​​​ന്നു സീ​​​​റ്റു​​​​വ​​​​രെ​​​​യാ​​​​കാം എ​​​​ന്നു​​​​മാ​​​​ണ് പ്ര​​​​വ​​​​ച​​​​നം. യു​​​​ഡി​​​​എ​​​​ഫി​​​​ന് ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേക്കാ​​​​ൾ സീ​​​​റ്റ് കു​​​​റ​​​​യു​​​​ക​​​​യും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​മെന്നു​​​​മാ​​​​ണു പൊ​​​​തു​​​​വേ​​​​യു​​​​ള്ള ചി​​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.