കൊ​​​​ച്ചി: മ​​​​ത​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും പേ​​​​രി​​​​ല്‍ മു​​​​റി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നും ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​ഖ​​​​ണ്ഡ​​​​ത കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കാ​​​​മെ​​​​ന്നും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

ഏ​​​​തൊ​​​​രു ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​നും അ​​​​വ​​​​ന് ഇ​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട മ​​​​ത​​​​ത്തി​​​​ല്‍ വി​​​​ശ്വ​​​​സി​​​​ക്കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​മ്പോ​​​​ഴും ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​ര്‍ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ത​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും പേ​​​​രി​​​​ല്‍ പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ഒ​​​​രി​​​​ക്ക​​​​ല്‍​ക്കൂ​​​​ടി സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ന​​​​മ്മെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഒ​​​​ന്നാ​​​​ണെ​​​ന്നും സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

മ​​​​ത​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ വെ​​​​ട്ടി​​​​മു​​​​റി​​​​വേ​​​​ല്പി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു രാ​​​​ജ്യം​​​​കൂ​​​​ടി​​​​യാ​​​​ണ് ന​​​​മ്മു​​​​ടേ​​​​ത് എ​​​​ന്ന കാ​​​​ര്യ​​​​വും മ​​​​റ​​​​ക്കാ​​​​തി​​​​രി​​​​ക്കാം. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​വും പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ സ്വ​​​​ര്‍​ഗാ​​​​രോ​​​​പ​​​​ണ​​​​വും ഒ​​​​രേ​​​​ദി​​​​വ​​​​സം ആ​​​​ച​​​​രി​​​​ക്കാ​​​​ന്‍ ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന അ​​​​പൂ​​​​ര്‍​വം ജ​​​​ന​​​​ത​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണു ന​​​​മ്മ​​​​ള്‍. അ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ന​​​​മു​​​​ക്ക് അ​​​​ഭി​​​​മാ​​​​നി​​​​ക്കാം.


പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യം മ​​​​ര​​​​ണ​​​​ശേ​​​​ഷം ശ​​​​രീ​​​​ര​​​​ത്തോ​​​​ടും ആ​​​​ത്മാ​​​​വോ​​​​ടും​​​​കൂ​​​​ടി സ്വ​​​​ര്‍​ഗ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന​​​​താ​​​​ണ് സ്വ​​​​ര്‍​ഗാ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​രു​​​​നാ​​​​ളി​​​​ലൂ​​​​ടെ നാം ​​​​വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ​​​​സ​​​​ത്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ​​​​ത്.

ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ മു​​​​റു​​​​കെ​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന നാ​​​​ലു വി​​​​ശ്വാ​​​​സ​​​​സ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് മാ​​​​താ​​​​വി​​​​ന്‍റെ സ്വ​​​​ര്‍​ഗാ​​​​രോ​​​​പ​​​​ണം. സ്വ​​​​ര്‍​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചേ​​​​രാ​​​​നും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ സ്വ​​​​ര്‍​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​മു​​​​ള്ള പ്ര​​​​ചോ​​​​ദ​​​​ന​​​​വും പ്രേ​​​​ര​​​​ണ​​​​യു​​​​മാ​​​​യി ന​​​​മ്മു​​​​ടെ ആ​​​​ത്മീ​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ല്‍ പ​​​​രി​​​​ശു​​​​ദ്ധ മ​​​​റി​​​​യം നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ക്ക​​​​ട്ടെ. ആ​​​​ത്മീ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ വ​​​​ലി​​​​യ വി​​​​ശാ​​​​ല​​​​ത​​​​യി​​​​ലേ​​​​ക്ക് അ​​​​മ്മ ന​​​​മ്മെ ന​​​​യി​​​​ക്ക​​​​ട്ടെ-​​​​മാ​​​​ർ ത​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു.