ഡോ. മിഥുൻ പ്രേംരാജ് ചുമതലയേറ്റു
Friday, August 15, 2025 12:24 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടറായി ഡോ. മിഥുൻ പ്രേംരാജ് ചുമതലയേറ്റു.
2021 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കോഴിക്കോട് വടകര സ്വദേശിയാണ്. ഒറ്റപ്പാലം സബ്കളക്ടറായിരിക്കവേയാണ് പുതിയ നിയമനം.