കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സി​​​പി​​​എം ഭ​​​രി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ൽ ര​​​ക്ഷാ​​​ബ​​​ന്ധ​​​ൻ ദി​​​നം ആ​​​ച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഐ​​​സി​​​ഡി​​​എ​​​സ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റു​​​ടെ നി​​​ർ​​​ദേ​​​ശം.

കോ​​​ടോം-​​​ബേ​​​ളൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​ണ് ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പോ​​​ലും ഇ​​​തു​​​വ​​​രെ പ​​​റ​​​ഞ്ഞു​​​കേ​​​ട്ടി​​​ട്ടി​​​ല്ലാ​​​ത്ത നി​​​ർ​​​ദേ​​​ശം വ​​​ന്ന​​​ത്.

പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ർ​​​മാ​​​രു​​​ടെ വാ​​​ട്സാ​​​പ് ഗ്രൂ​​​പ്പി​​​ലാ​​​ണ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റു​​​ടെ നി​​​ർ​​​ദേ​​​ശം വോ​​​യി​​​സ് മെ​​​സേ​​​ജാ​​​യി വ​​​ന്ന​​​ത്. അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ പ​​​ര​​​സ്പ​​​രം രാ​​​ഖി​​​ച്ച​​​ര​​​ട് കെ​​​ട്ടി ഈ ​​​ഗ്രൂ​​​പ്പി​​​ൽ ഫോ​​​ട്ടോ ഇ​​​ട​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം.


പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ർ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ വി​​​ളി​​​ച്ച് കാ​​​ര്യ​​​മ​​​ന്വേ​​​ഷി​​​ച്ച​​​തോ​​​ടെ വോ​​​യി​​​സ് മെ​​​സേ​​​ജ് മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ഡി​​​ലീ​​​റ്റ് ചെ​​​യ്ത് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ത​​​ടി​​​ത​​​പ്പി.