എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
Friday, August 15, 2025 12:35 AM IST
കൊച്ചി: എംഎസ്സി എല്‍സ3 കപ്പല്‍ മുങ്ങി മത്സ്യബന്ധനം തടസപ്പെട്ടതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബോട്ടുടമകള്‍ നല്കിയ ഹർജിയില്‍ ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്.
എംഎസ്സി കമ്പനിയുടെ മക്കാട്ടോ 2 കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് എസ്. ഈശ്വരനാണ് ഉത്തരവിട്ടത്.
ഏഴു ബോട്ടുടമകളുടെ ഹര്‍ജികളിൽ 2.79 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. ഈ തുക കെട്ടിവയ്ക്കുന്നതുവരെ കപ്പല്‍ അറസ്റ്റ് ചെയ്തിടാനാണ് ഉത്തരവ്. തുക കെട്ടിവയ്ക്കുമ്പോള്‍ കപ്പല്‍ മോചിപ്പിക്കപ്പെടുമെന്നും ഉത്തവില്‍ പറയുന്നു.