സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

കൊ​​​ച്ചി: പൈ​​​ത​​​ലാം യേ​​​ശു​​​വേ...​​​ഉ​​​മ്മ​​​വ​​​ച്ചു​​​മ്മ​​​വ​​​ച്ചു​​​ണ​​​ര്‍ത്തി​​​യ ആ​​​ട്ടി​​​ട​​​യ​​​ര്‍... ക്രി​​​സ്തീ​​​യ ഭ​​​ക്തി​​​ഗാ​​​ന​​​ശാ​​​ഖ​​​യ്ക്ക​​​പ്പു​​​റ​​​ത്തേ​​​ക്കും പ​​​ട​​​ര്‍ന്ന ഈ ​​​വ​​​രി​​​ക​​​ള്‍ക്ക് ഈ​​​ണ​​​മി​​​ട്ട റ​​​വ.​​​ഡോ. ജ​​​സ്റ്റി​​​ന്‍ പ​​​ന​​​യ്ക്ക​​​ല്‍ ന​​​വ​​​തി​​​യു​​​ടെ നി​​​റ​​​വി​​​ല്‍. യേ​​​ശു​​​ദാ​​​സി​​​ന്‍റെ​​​യും കെ.​​​എ​​​സ്. ചി​​​ത്ര​​​യു​​​ടെ​​​യും ശ​​​ബ്‌​​​ദ​​​ങ്ങ​​​ളി​​​ല്‍ മ​​​ല​​​യാ​​​ളി കേ​​​ട്ടു നെ​​​ഞ്ചേ​​​റ്റി​​​യ നി​​​ര​​​വ​​​ധി പാ​​​ട്ടു​​​ക​​​ള്‍ ഈ ​​​ക​​​ര്‍മ​​​ലീ​​​ത്താ വൈ​​​ദി​​​ക​​​ന്‍റെ ഹാ​​​ര്‍മോ​​​ണി​​​യ​​​പ്പെ​​​ട്ടി​​​യി​​​ലാ​​​ണു പി​​​റ​​​വി​​​യെ​​​ടു​​​ത്ത​​​ത്.

പ​​​ന​​​യ്ക്ക​​​ല​​​ച്ച​​​ന്‍ ഇ​​​ന്നോ​​​ളം ഈ​​​ണ​​​മി​​​ട്ട​​​ത് 28 പാ​​​ട്ടു​​​ക​​​ള്‍ക്ക്. ഇ​​​തി​​​ല്‍ 25 പാ​​​ട്ടു​​​ക​​​ളും ഗാ​​​ന​​​ഗ​​​ന്ധ​​​ര്‍വ​​​ന്‍ യേ​​​ശു​​​ദാ​​​സി​​​ന്‍റെ ശ​​​ബ്‌​​​ദ​​​ത്തി​​​ല്‍ ലോ​​​കം കേ​​​ട്ടു​​​വെ​​​ന്ന അ​​​ത്യ​​​പൂ​​​ര്‍വ​​​മാ​​​യ സൗ​​​ഭാ​​​ഗ്യം ഫാ. ​​​പ​​​ന​​​യ്ക്ക​​​ലി​​​ന്‍റെ സം​​​ഗീ​​​ത​​​ജീ​​​വി​​​ത​​​ത്തി​​​നെ വേ​​​റി​​​ട്ട​​​താ​​​ക്കു​​​ന്നു. മാ​​​ന​​​സ​​​ത്തി​​​ന്‍ മ​​​ണി​​​വാ​​​തി​​​ല്‍ തു​​​റ​​​ന്നീ​​​ടാ​​​ന്‍..., സ്‌​​​നേ​​​ഹ​​​മെ​​​ഴു​​​ന്ന​​​ള്ളി..., ന​​​വ്യ​​​മാ​​​യൊ​​​രു ക​​​ല്പ​​​ന ഞാ​​​ന്‍..., മ​​​ഞ്ഞു​​​പൊ​​​തി​​​യു​​​ന്ന മാ​​​മ​​​രം കോ​​​ച്ചു​​​ന്ന... തു​​​ട​​​ങ്ങി ഭ​​​ക്തി​​​ഗാ​​​ന ശാ​​​ഖ​​​യി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക്കു മ​​​റ​​​ക്കാ​​​നാ​​​കാ​​​ത്ത അ​​​ന​​​ശ്വ​​​ര ഗാ​​​ന​​​ങ്ങ​​​ളു​​​ടെ ഈ​​​ണ​​​ങ്ങ​​​ളോ​​​ടു മ​​​ല​​​യാ​​​ളി ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത് ഈ ​​​വൈ​​​ദി​​​ക​​​നോ​​​ടാ​​​ണ്.

യേ​​​ശു​​​ദാ​​​സി​​​ന്‍റെ ത​​​രം​​​ഗി​​​ണി മ്യൂ​​​സി​​​ക്കി​​​ല്‍നി​​​ന്നു​​​ള്ള ഗ്രാ​​​മ​​​ഫോ​​​ണ്‍ റെ​​​ക്കോ​​​ര്‍ഡാ​​​യാ​​​ണു പ​​​ന​​​യ്ക്ക​​​ല​​​ച്ച​​​ന്‍റെ പാ​​​ട്ടു​​​ക​​​ള്‍ ആ​​​ദ്യ​​​കാ​​​ല​​​ത്ത് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. 1983ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ത​​​ളി​​​ര്‍മാ​​​ല്യം ആ​​​ല്‍ബ​​​ത്തി​​​ല്‍ നാ​​​ലു പാ​​​ട്ടു​​​ക​​​ള്‍ യേ​​​ശു​​​ദാ​​​സ് പാ​​​ടി. സ്‌​​​നേ​​​ഹ​​​പ്ര​​​വാ​​​ഹം എ​​​ന്ന​​​പേ​​​രി​​​ലി​​​റ​​​ങ്ങി​​​യ അ​​​ച്ച​​​ന്‍റെ ഭ​​​ക്തി​​​ഗാ​​​ന കാ​​​സ​​​റ്റി​​​ല്‍, നാ​​​യ​​​കാ ജീ​​​വ​​​ദാ​​​യ​​​കാ..., ഈ​​​ശോ​​​യെ​​​ന്‍ ജീ​​​വാ​​​ധി​​​നാ​​​യ​​​കാ...​​​എ​​​ന്നി​​​വ​​​യു​​​ള്‍പ്പ​​​ടെ ഹി​​​റ്റ് ഗാ​​​ന​​​ങ്ങ​​​ള്‍.


കാ​​​സ​​​റ്റി​​​ലെ 12 ഗാ​​​ന​​​ങ്ങ​​​ളി​​​ല്‍ 11ഉം ​​​പാ​​​ടി​​​യ​​​ത് യേ​​​ശു​​​ദാ​​​സ് ത​​​ന്നെ. 1985ല്‍ ​​​സ്‌​​​നേ​​​ഹ​​​സ​​​ന്ദേ​​​ശം എ​​​ന്ന കാ​​​സ​​​റ്റി​​​ലെ ര​​​ക്ഷ​​​കാ ഗാ​​​യ​​​കാ... ഉ​​​ള്‍പ്പെ​​​ടെ 12 ഗാ​​​ന​​​ങ്ങ​​​ളും ഹി​​​റ്റാ​​​യി. ക്രി​​​സ്മ​​​സ് ഗാ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ന​​​യ്ക്ക​​​ല​​​ച്ച​​​ന്‍-​​​യേ​​​ശു​​​ദാ​​​സ്-​​​ചി​​​ത്ര കൂ​​​ട്ടു​​​കെ​​​ട്ടി​​​ല്‍ പി​​​റ​​​ന്ന പാ​​​ട്ടു​​​ക​​​ള്‍ക്കു പ​​​ക​​​രം വ​​​യ്ക്കാ​​​ന്‍ മ​​​റ്റൊ​​​ന്നി​​​ല്ല.

കു​​​മ്പ​​​ള​​​ങ്ങി പ​​​ന​​​യ്ക്ക​​​ല്‍ ജോ​​​ബി​​​ന്‍റെ മ​​​ക​​​നാ​​​ണു ഫാ. ​​​ജ​​​സ്റ്റി​​​ന്‍ പ​​​ന​​​യ്ക്ക​​​ല്‍. ജ​​​ന​​​നം 1935ല്‍. 1952​​​ല്‍ ക​​​ര്‍മ​​​ലീ​​​ത്ത നി​​​ഷ്പാ​​​ദു​​​ക സ​​​ഭ(​​​ഒ​​​സി​​​ഡി)​​​യു​​​ടെ മ​​​ഞ്ഞു​​​മ്മ​​​ല്‍ പ്ര​​​വി​​​ശ്യ​​​യി​​​ൽ അം​​​ഗ​​​മാ​​​യി. 1962 ല്‍ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു.

റോ​​​മി​​​ല്‍നി​​​ന്നു ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും ഡോ​​​ക്‌​​​ട​​​റേ​​​റ്റും പൂ​​​ര്‍ത്തി​​​യാ​​​ക്കി. 1969 മു​​​ത​​​ല്‍ മം​​​ഗ​​​ല​​​പ്പു​​​ഴ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ സെ​​​മി​​​നാ​​​രി​​​യി​​​ല്‍ പ്ര​​​ഫ​​​സ​​​റാ​​​യി സേ​​​വ​​​നം ചെ​​​യ്തു. ഇ​​​പ്പോ​​​ള്‍ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ ഹൗ​​​സി​​​ല്‍ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം.