വോട്ട് അട്ടിമറിക്കലിൽ അന്വേഷണം വേണം: സുനിൽകുമാർ
Thursday, August 14, 2025 1:36 AM IST
തിരുവനന്തപുരം: വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച തനിയ്ക്കു തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ നോട്ടീസ് തള്ളി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരിട്ടു കണ്ട വി.എസ്. സുനിൽകുമാർ തൃശൂർ വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ സഹിതം പരാതി നൽകി.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ടാൽ നൽകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിനെ നേരിട്ടു കണ്ട ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.