സാങ്കേതിക സർവകലാശാലയിൽ ഇയർ ഔട്ട് ഒഴിവാക്കാൻ ധാരണ
Thursday, August 14, 2025 1:36 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഇയർഔട്ട് ഒഴിവാക്കാൻ ധാരണ. ഇന്നലെ വൈസ് ചാൻസലറും എസ്എഫ്ഐ പതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
ഇയർഔട്ട് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ബോർഡ് ഓഫ് ഗവേണ്സാണെന്നു വിസി ചർച്ചയിൽ അറിയിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി സിൻഡിക്കറ്റ് യോഗം വിളിക്കാമെന്നും വിസി ഉറപ്പു നല്കി.