ക​​​ള​​​മ​​​ശേ​​​രി: വി​​​ല്പ​​​ന​​​യ്‌​​​ക്കെ​​​ത്തി​​​ച്ച എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ര​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി.

തൃ​​​ശൂ​​​ര്‍ ആ​​​ളൂ​​​ര്‍ ഉ​​​മ്മി​​​ക്കു​​​ഴി വീ​​​ട്ടി​​​ല്‍ ആ​​​ല്‍വി​​​ന്‍ റി​​​ബി (21), ആ​​​ല​​​പ്പു​​​ഴ എ​​​സ്എ​​​ല്‍ പു​​​രം മ​​​ഠ​​​ത്തി​​​ങ്ക​​​ല്‍ എം.​​​ബി. അ​​​തു​​​ല്‍ (20) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ഡാ​​​ന്‍സാ​​​ഫ് സം​​​ഘം ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​ത്.

പ്ര​​​തി​​​ക​​​ളി​​​ല്‍നി​​​ന്ന് 10.54 ഗ്രാം ​​​എം​​​ഡി​​​എം​​​എ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ക​​​ള​​​മ​​​ശേ​​​രി ഹി​​​ദാ​​​യ​​​ത്ത് ന​​​ഗ​​​റി​​​ലെ വി​​​മു​​​ക്തി സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പ​​​മു​​​ള്ള അ​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ല്‍നി​​​ന്നാ​​​ണ് ഇ​​​രു​​​വ​​​രും പി​​​ടി​​​യി​​​ലാ​​​യ​​​ത്.


കു​​​സാ​​​റ്റി​​​ലെ സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ്. കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ രാ​​​സ​​​ല​​​ഹ​​​രി വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന ഇ​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.