ചി​ങ്ങ​വ​നം: എം​സി റോ​ഡി​ല്‍ നാ​ട്ട​ക​ത്ത് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ സ്‌​കൂ​ട്ട​ര്‍ സ്വ​കാ​ര്യ ബ​സി​ലും പി​ന്നീ​ട് ലോ​റി​യി​ലും ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.

കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ ച​ന്ദ​ന​ത്തോപ്പ് പ​റ​വി​ള​വീ​ട്ടി​ല്‍ സി​ദ്ധാ​ര്‍ഥ്(20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​നാ​ട്ട​കം പോ​ളി​ടെ​ക്‌​നി​ക്കി​ന് മു​ന്‍വ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.


ചി​ങ്ങ​വ​നം ഭാ​ഗ​ത്തു നി​ന്നും എ​ത്തി​യ സ്‌​കൂ​ട്ട​ര്‍ എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന സ്വ​കാ​ര്യ​ബ​സി​ലും പി​ന്നീ​ട് റോ​ഡ​രി​കി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ലും ഇ​ടിച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.