വാക്പോര് തുടര്‍ന്ന് വിജയ് ബാബുവും സാന്ദ്രാ തോമസും
Friday, August 15, 2025 12:24 AM IST
കൊച്ചി: സിനിമാനിര്‍മാതാക്കളുടെ സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള വാക്പോര് തുടരുന്നു.
വിജയ് ബാബു മാനസികരോഗിയാണെന്നു പറഞ്ഞ സാന്ദ്ര, തന്നെക്കുറിച്ചുള്ള വിജയ് ബാബുവിന്റെ പ്രതികരണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
വിജയ് ബാബു അവസരം മുതലാക്കിയതാണ്. ഒരു അസുഖമുള്ളയാളുടെ പ്രശ്നമായി മാത്രം അതിനെ കണ്ട് തള്ളിക്കളയുകയാണ്. വിജയ് ബാബുവിനുള്ള മറുപടി ഫേസ്ബുക്കിലൂടെ തന്നെ കൊടുത്തതാണെന്നും സാന്ദ്രാ തോമസ് മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞദിവസം സാന്ദ്രയ്ക്കു താക്കീത് നല്‍കിയുള്ള ഒരു കുറിപ്പ് വിജയ് ബാബു ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. നന്ദി സാന്ദ്ര, എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്. അവര്‍ മനുഷ്യരേക്കാള്‍ വിശ്വസ്തരാണെന്ന വാക്കുകളോടെയായിരുന്നു കുറിപ്പ്. ഇതിനെതിരേ പ്രതികരണവുമായി സാന്ദ്രയും രംഗത്തെത്തിയിരുന്നു.
വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നുമായിരുന്നു സാന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ്.