തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ക്സ്ഗ്രേ​​​​ഷ്യ നി​​​​ര​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സു​​​​ര​​​​ക്ഷ ബീ​​​​മാ യോ​​​​ജ​​​​ന​​​​യു​​​​ടേ​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ജോ​​​​ലി​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കേ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​പ​​​​ക​​​​ട​​​​മ​​​​ര​​​​ണ​​​​മോ അം​​​​ഗ​​​​വൈ​​​​ക​​​​ല്യ​​​​മോ സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ​​​​ക്ക് എ​​​​ക്സ്ഗ്രേ​​​​ഷ്യ ഇ​​​​ന​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ൽ 75,000 രൂ​​​​പ​​​​യാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച ആ​​​​ന്വ​​​​ൽ മാ​​​​സ്റ്റ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​ർ പ്ര​​​​കാ​​​​രം ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സു​​​​ര​​​​ക്ഷ ബീ​​​​മാ യോ​​​​ജ​​​​ന പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ര​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ന​​​​ൽ​​​​കാ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടെ​​​​ന്നും സി.​​​​ആ​​​​ർ മ​​​​ഹേ​​​​ഷി​​​​ന്‍റെ ശ്ര​​​​ദ്ധ ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും മ​​​​റ്റും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ മി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യ ഗം​​​​ബൂ​​​​ട്ട്, കൈ​​​​യു​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ ന​​​​ൽ​​​​കേ​​​​ണ്ട​​​​ത് അ​​​​ത​​​​ത് ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ്.


ഇ​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ തു​​​​ക ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന ത​​​​ന​​​​ത് ഫ​​​​ണ്ടി​​​​ൽ​​​നി​​​​ന്നോ സം​​​​സ്ഥാ​​​​ന മി​​​​ഷ​​​​ന്‍റെ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​ച്ചെ​​​​ല​​​​വി​​​​ൽ​​​നി​​​​ന്നോ ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നാ​​​​കും.

തൊ​​​​ഴി​​​​ലി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​യാ​​​​ളോ​​​​ടൊ​​​​പ്പം പ്ര​​​​വൃ​​​​ത്തി​​​സ്ഥ​​​​ല​​​​ത്തു വ​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മ​​​​ര​​​​ണ​​​​മോ അം​​​​ഗ​​​​വൈ​​​​ക​​​​ല്യ​​​​മോ ഉ​​​​ണ്ടാ​​​​യാ​​​​ൽ 37,500 രൂ​​​​പ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് നി​​​​ല​​​​വി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. ക്ഷേ​​​​മ​​​​നി​​​​ധി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലാ​​​​ണെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.