തൃ​​​ശൂ​​​ര്‍: മാ​​​ലി​​​ന്യ​​​സം​​​സ്‌​​​ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ഗ​​​ര​​​പാ​​​ലി​​​ക നി​​​യ​​​മ​​​പ്ര​​​കാ​​​രം ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.

ഓ​​​രോ ഹോ​​​ട്ട​​​ലി​​​ലും മാ​​​ലി​​​ന്യ​​​സം​​​സ്‌​​​ക​​​ര​​​ണ പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഹോ​​​ട്ട​​​ലു​​​ക​​​ളെ അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​നേ​​​ക​​​ർ തൊഴി ൽരഹിതരാകുന്നു.

നി​​​കു​​​തി​​​യും ലൈ​​​സ​​​ന്‍​സ് ഫീ​​​സും യൂ​​​സ​​​ര്‍ ഫീ​​​യും വാ​​​ങ്ങു​​​ന്ന ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ത​​​ന്നെ മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണം. ഹോ​​​ട്ട​​​ല്‍​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​ന്ന വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യ​​​ണം.


നി​​​ത്യോ​​​പ​​​യോ​​​ഗ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍, പാ​​​ച​​​ക​​​വാ​​​ത​​​കം, വൈ​​​ദ്യു​​​തി, വെ​​​ള്ളം എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല വ​​​ര്‍​ധി​​​ക്കു​​​ക​​​യാ​​​ണ്.വാ​​​ട​​​ക​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ളെ വാ​​​ട​​​ക​​​യു​​​ടെ ജി​​​എ​​​സ്ടി​​​യി​​​ല്‍​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.