തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ന​​​ട​​​ത്തു​​​ന്ന ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​താ​​​യി മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​നു തു​​​ട​​​ങ്ങി വൈ​​​കു​​​ന്നേ​​​രം 4.45ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

നേ​​​ര​​​ത്തേ ഇ​​​ത് 1.30ന് ​​​തു​​​ട​​​ങ്ങി 4.15ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷാ ക​​​ല​​​ണ്ട​​​ർ.
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലെ സ​​​മ​​​യ​​​ത്തി​​​ലാ​​​ണു മാ​​​റ്റം.

മാ​​​ർ​​​ച്ച് മൂ​​​ന്നു മു​​​ത​​​ൽ 26 വ​​​രെ പ്ല​​​സ്ടു, മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ 29 വ​​​രെ പ്ല​​​സ് വ​​​ണ്‍ പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തും. പ്ല​​​സ് വ​​​ണ്‍ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കൊ​​​പ്പ​​​മാ​​ണു ന​​​ട​​​ക്കു​​​ക.


മാ​​​ർ​​​ച്ചി​​​ലെ ചൂ​​​ടു കാ​​​ലാ​​​വ​​​സ്ഥ​​​യും റം​​​സാ​​​ൻ വ്ര​​​ത​​​വും പരിഗണിച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി, സ്കൂ​​​ൾ വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​ക​​​ൾ രാ​​​വി​​​ലെ​​​യാ​​​ണ് ന​​​ട​​​ത്തു​​​ക. ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ആ​​​കെ 18 ദി​​​വ​​​സം വേ​​​ണ്ടി​​​വ​​​രും. പ​​​രീ​​​ക്ഷ മാ​​​റ്റി​​​യാ​​​ൽ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം നീ​​​ളു​​​ക​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യും.

4.5 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി​​​യും 36 ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ എ​​​സ്എ​​​സ്എ​​​ൽ​​​സി- സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​ക​​​ളും എ​​​ഴു​​​തു​​​മെ​​​ന്നും കു​​​റു​​​ക്കോ​​​ളി മൊ​​​യ്തീ​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.