ബെ​ന്നി ചി​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: ച​ട്ട​യും മു​ണ്ടും ക​വ​ണി​യും കാ​തി​ല്‍ കു​ണു​ക്കും ക​ഴു​ത്തി​ല്‍ കാ​ശു​മാ​ല​യും അ​ണി​ഞ്ഞ് 1840 അ​മ്മ​മാ​ര്‍ ക​ല​യു​ടെ മാ​ര്‍ഗ​താ​ള​ത്തി​ല്‍ ചു​വ​ടു​വ​ച്ചു.

അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്ബി കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​ര്‍ഗം​ക​ളി സൂ​പ്പ​ര്‍ഹി​റ്റാ​യി. അ​മ്മ​മാ​രു​ടെ വേ​ഷ​ത്തി​ലും താ​ള​ത്തി​ലും നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തി​ലും മാ​ര്‍ഗം​ക​ളി 10മി​നി​റ്റ് 45സെ​ക്ക​ന്‍റി​ല്‍ ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ വേ​ള്‍ഡ് റിക്കാർഡിൽ ഇ​ടം​നേ​ടി.

ഈ​ശോ​യു​ടെ മ​നു​ഷ്യാ​വ​താ​ര​ത്തി​ന്‍റെ 2025ാം വ​ര്‍ഷ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ മാ​ര്‍ തോ​മാ ക്രൈസ്തവരുടെ ത​ന​തു​ക​ല​യാ​യ മാ​ര്‍ഗം​ക​ളി മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​എ​സ്ബി കോ​ള​ജ് മൈ​താ​നി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


മാ​ര്‍ഗം​ക​ളി​യെ​ന്ന പു​രാ​ത​ന ക്രൈസ്തവ ക​ലാ​രൂ​പ​ത്തെ പൊ​തു​സ​മൂ​ഹ​ത്തി​നു കൂ​ടു​ത​ല്‍ പ​രി​ച​യ​പ്പെ​ടു​ത്താ​നും ഇ​ളം ത​ല​മു​റ​യി​ല്‍ ഇ​തി​ന് കൂ​ടു​ത​ല്‍ പ്ര​ചാ​രം ന​ല്‍കാ​നും​വേ​ണ്ടി​യാ​ണ് മാ​തൃ​വേ​ദി ഇ​ത്ത​ര​മൊ​രു മെ​ഗാ​മാ​ര്‍ഗം​ക​ളി ചി​ട്ട​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച​ത്. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ 18 ഫൊ​റോ​ന​ക​ളി​ലെ 250തോ​ളം യൂ​ണി​റ്റു​ക​ളി​ലെ അമ്മമാരാണ് മെ​ഗാ മാ​ര്‍ഗം​ക​ളി​യി​ല്‍ അ​ണി​നി​ര​ന്ന​ത്.

അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ഡ​യ​റ​ക്ട​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മാ​തൃ​വേ​ദി അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ്, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് ഏ​ബ്ര​ഹാം, അ​തി​രൂ​പ​താ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍സെ​ക്ര​ട്ട​റി ഡോ. ​രേ​ഖ മാ​ത്യൂ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.