മാക്ടയുടെ ചലച്ചിത്ര അക്കാഡമി ഈ മാസം
Sunday, January 5, 2025 2:01 AM IST
കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ടയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചലച്ചിത്ര അക്കാഡമി ഈ മാസം അവസാനം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബംഗളൂരു ഇന്നോവേറ്റീവ് ഫിലിം അക്കാഡമിയുടെ സഹകരണത്തോടെ കാക്കനാട് രാജഗിരി കോളജ് കാമ്പസിലാണ് അക്കാഡമി തുടങ്ങുന്നത്.
അക്കാഡമിയില്‍ ആദ്യബാച്ചിന്റെ പ്രവേശനം നൂറു ശതമാനം സ്കോളര്‍ഷിപ്പോടെ സൗജന്യമായിരിക്കുമെന്ന് മാക്ട ചെയര്മാന് മെക്കാര്‍ട്ടിന്‍ പറഞ്ഞു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഫിലിം മേക്കിംഗ് കോഴ്സിന് പുറമേ നാല് മാസം, ആറാഴ്ച എന്നിങ്ങനെയുള്ള കോഴ്സുകളും ഉണ്ട്. രണ്ടര ലക്ഷമാണ് ഡിപ്ലോമ കോഴ്സിന്റെ ഫീസ്. ഹ്രസ്വകോഴ്സുകള്ക്ക് 50,000 രൂപയും ഫീസാകും. വിവരങ്ങള്‍ക്ക്: 7306637870.