ഹിന്ദുമതത്തിന്റെ ശാപം ജാതി വിവേചനം: റിട്ട. ജസ്റ്റീസ് ചന്ദ്രു
Friday, January 3, 2025 2:31 AM IST
പയ്യന്നൂര്‍: ജാതി വിവേചനമാണു ഹിന്ദുമതത്തിന്റെ ശാപമെന്നും ശ്രീനാരായണ ഗുരുവും ആനന്ദതീര്ഥരുമെല്ലാം സമൂഹത്തിലെ ജാതി വിവേചനത്തിനും അതിന്റെ തിന്മകള്ക്കെതിരേയും പ്രവര്‍ത്തിച്ചവരായിരുന്നുവെന്നും മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റീസ് കെ. ചന്ദ്രു.
പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ സ്വാമി ആനന്ദതീര്‍ഥരുടെ 121-ാം ജന്മ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവനെ വെറും സനാതനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ശിവഗിരിയില്‍ സ്വാമി സച്ചിദാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതു ശരിയാണ്.
സനാതന ധര്‍മം എന്നത് ഇന്നുവരെ ആര്‍ക്കും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് പറഞ്ഞു.