ഓണ്‍ലൈന്‍ ജപ്പാന് ഭാഷാപഠന ക്ലാസുകള്‍
Friday, January 3, 2025 2:31 AM IST
കൊച്ചി: എഎസ്എ കേരളയുടെ നിപ്പോണ്‍ കേരള സെന്ററില്‍ 20ന് ഓണ്‍ലൈന്‍ ജപ്പാന്ഭാഷാ ക്ലാസുകള്‍ ആരംഭിക്കും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ എട്ടു വരെ ഓണ്‍ലൈനായാണു ബേസിക് കോഴ്സുകള്‍ നടക്കുക.
ഇന്റര്‍മീഡിയറ്റ് ക്ലാസുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലും നടക്കും. അഞ്ചു മാസം കൊണ്ട് പൂർത്തിയാകുന്ന 100 മണിക്കൂര്‍ കോഴ്സില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല.
ജാപ്പനീസ് സംഭാഷണം, എഴുത്ത്, വായന എന്നിവയിലാണു പരിശീലനം. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. രജിസ്ട്രേഷന് [email protected].