തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ സ​​​മ​​​ന്വ​​​യ പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ത​​​സ്തി​​​കാ നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ൽ 3211 ത​​​സ്തി​​​ക​​​ക​​​ൾ കു​​​റ​​​വു വ​​​ന്ന​​​താ​​​യി പോ​​​ർ​​​ട്ട​​​ലി​​​ൽ കാ​​​ണു​​​ന്ന​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. ഇ​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ 1410 ത​​​സ്തി​​​ക​​​കളും എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ൽ 1801 ത​​​സ്തി​​​ക​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

എ​​​ന്നാ​​​ൽ, ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ 1799 സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 3892 അ​​​ധി​​​ക ത​​​സ്തി​​​ക പ്രൊ​​​പ്പോ​​​സ​​​ൽ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ ഉ​​​ന്ന​​​ത പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഡി​​​ഇ, ഡി​​​ഡി​​​ഇ എ​​​ന്നി​​​വ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​ക​​​രി​​​ച്ച് പ്രൊ​​​പ്പോ​​​സ​​​ലു​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ത​​​സ്തി​​​ക​​​ക​​​ളു​​​ടെ എ​​​ണ്ണം കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും 2024-25 വ​​​ർ​​​ഷ​​​ത്തെ ത​​​സ്തി​​​കാ നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​മാ​​​സം 31 വ​​​രെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


ത​​​സ്തി​​​ക നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ഷ്ടം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണം വാ​​​സ്ത​​​വവി​​​രു​​​ദ്ധ​​​മാ​​​ണ്.

അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​കാ നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​ത് കെ​​​ഇ​​​ആ​​​ർ ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കും വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കും അ​​​നു​​​സ​​​രി​​​ച്ചാ​​​ണ്.

എ​​​ല്ലാ കാ​​​ല​​​ത്തും കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലെ ഏ​​​റ്റ​​​ക്കു​​​റ​​​ച്ചി​​​ൽ അ​​​നു​​​സ​​​രി​​​ച്ച് അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​കാ നി​​​ർ​​​ണ​​​യ​​​ത്തി​​​ലും പ്ര​​​തി​​​ഫ​​​ല​​​നം ഉ​​​ണ്ടാ​​​വാ​​​റു​​​ണ്ട്. ഊ​​​ഹ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ണ് ഇ​​​പ്പോ​​​ൾ ത​​​സ്തി​​​ക ന​​​ഷ്ട​​​പ്പെ​​​ടും എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.