തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തും മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ പ്ലാ​​​​ന്‍റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് സർ​​​​ക്കാ​​​​ർ പു​​​​റ​​​​ന്പോ​​​​ക്ക് ഭൂ​​​​മി അനു​​​​വ​​​​ദി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഓ​​​​രോ ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന കേ​​​​സും പ്ര​​​​ത്യേ​​​​കം പരി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് പ്ലാ​​​​ന്‍റ് സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക.

മാ​​​​ലി​​​​ന്യസം​​​​സ്ക​​​​ര​​​​ണ പ്ലാ​​​​ന്‍റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജി​​​​ല്ലാ ക​​​​ള​​​​ക‌്ട​​​​ർ​​​​മാ​​​​ർ​​​​ക്കു അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​കും ഇ​​​​ത്.


വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ന​​​​ഷ‌്ട​​​​മാ​​​​യ​​​​തോ ന​​​​ശി​​​​ച്ച​​​​തോ ആ​​​​യ ആ​​​​ധാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ൾ, ബാ​​​​ധ്യ​​​​താ​​​​ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് മു​​​​ദ്രവി​​​​ല​​​​യും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഫീ​​​​സും ഒ​​​​ഴി​​​​വാ​​​​ക്കി ന​​​​ൽ​​​​കി​​​​യ ന​​​​ട​​​​പ​​​​ടി മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗം സാ​​​​ധൂ​​​​ക​​​​രി​​​​ച്ചു.