തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ണ്ണൂ​​​​ർ എ​​​​ഡി​​​​എ​​​​മ്മാ​​​​യി​​​​രു​​​​ന്ന ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി പ​​​​ര​​​​സ്യ​​​​ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ അ​​​​കാ​​​​ല വി​​​​യോ​​​​ഗം ഏ​​​​റെ ദുഃഖ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ദു​​​​ര​​​​ന്തമുണ്ടാ​​​​വാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് എം​​​​പ്ലോ​​​​യീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ വാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി. സു​​​​താ​​​​ര്യമായും സ​​​​ത്യ​​​​സ​​​​ന്ധ​​​​മായും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​ട​​​​മ​​​​ക​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ​​​​യും ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​ൻ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.


ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ അ​​​​നു​​​​ഭ​​​​വം ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നും ഉ​​​​ണ്ടാ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ല. ഇ​​​​ത് ഉ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​കും. നി​​​​ർ​​​​ഭ​​​​യ​​​​മാ​​​​യി ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് ത​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.