പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിച്ചു
Thursday, October 24, 2024 2:55 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിച്ചു.
ഇന്നലെ നഗരത്തിൽ നടന്ന യുഡിഎഫ് റോഡ് ഷോയ്ക്കും പൊതുസമ്മേളനത്തിനും ശേഷം കളക്ടറേറ്റിലെത്തിയ അവർ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മുന്പാകെയാണ് മൂന്നു സെറ്റ് പത്രിക സമർപ്പിച്ചത്.
എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, കെ.സി. വേണുഗോപാൽ എംപി എന്നിവർ ഒപ്പമുണ്ടായിരുന്നു.