ശബരിമല നട നാളെ തുറക്കും
Tuesday, October 15, 2024 1:29 AM IST
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കംകുറിച്ച് നവംബര്‍ 15ന് വീണ്ടും നടതുറക്കും.