കൊ​​​​ച്ചി: ചാ​​​​വ​​​​റ മാ​​​​ട്രി​​​​മോ​​​​ണി​​​​യു​​​​ടെ 30-ാമ​​​​ത് ബ്രാ​​​​ഞ്ച് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ന്യൂ​​​​ജേ​​​​ഴ്‌​​​​സി​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ച്ചു. ചാ​​​​വ​​​​റ മാ​​​​ട്രി​​​​മോ​​​​ണി 30-ാം വ​​​​ര്‍​ഷ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തു​​​​റ​​​​ന്ന ബ്രാ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം വേ​​​​ള്‍​ഡ് മ​​​​ല​​​​യാ​​​​ളി കൗ​​​​ണ്‍​സി​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് മൊ​​​​ട്ട​​​​ക്ക​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​ന്‍റ​​​​ര്‍ കൊ​​​​ച്ചി​​​​യു​​​​ടെ മു​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റും ഇ​​​​പ്പോ​​​​ള്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഔ​​​​ര്‍ ലേ​​​​ഡി ഓ​​​​ഫ് ഹോ​​​​ളി റോ​​​​സ​​​​റി ച​​​​ര്‍​ച്ചി​​​ന്‍റെ അ​​​​സി​​​​സ്റ്റ​​​ന്‍റ് വി​​​​കാ​​​​രി​​​​യു​​​​മാ​​​​യ ഫാ.​​​​ബേ​​​​ബി ഷെ​​​​പ്പേ​​​​ര്‍​ഡ് ആ​​​​ശീ​​​​ര്‍​വാ​​​​ദ​​​ക​​​​ര്‍​മം നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

ന്യൂ​​​​ജ​​​​ഴ്‌​​​​സി സെ​​​ന്‍റ് ജോ​​​​സ​​​​ഫ് പ​​​​ള്ളി വി​​​​കാ​​​​രി ഫാ.​​​​പോ​​​​ളി തെ​​​​ക്ക​​​​ന്‍, ഫാ.​ ​​​ആ​​​​കാ​​​​ശ് പോ​​​​ള്‍, ഫൊ​​​​ക്കാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ജി​​​​മോ​​​​ന്‍ ആ​​​​ന്‍റ​​​​ണി, ന്യൂ​​​​ജേ​​​​ഴ്‌​​​​സി കേ​​​​ര​​​​ള സ​​​​മൂ​​​​ഹം പ്ര​​​​സി​​​​ഡ​​​​ന്‍റ് സോ​​​​ഫി​​​​യ മാ​​​​ത്യു, അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്മി​​​​ത പോ​​​​ള്‍, വേ​​​​ള്‍​ഡ് മ​​​​ല​​​​യാ​​​​ളി കൗ​​​​ണ്‍​സി​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ത​​​​ങ്കം അ​​​​ര​​​​വി​​​​ന്ദ്, ഇ​​​​ന്ത്യ പ്ര​​​​സ് ക്ല​​​​ബ് ഓ​​​​ഫ് നോ​​​​ര്‍​ത്ത് അ​​​​മേ​​​​രി​​​​ക്ക പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​നി​​​​ല്‍ ട്രൈ​​​​സ്റ്റാ​​​​ര്‍, സെ​​​​ക്ര​​​​ട്ട​​​​റി ഷി​​​​ജു പൗ​​​​ലോ​​​​സ്, ഫോ​​​​മാ മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​നി​​​​യ​​​​ന്‍ ജോ​​​​ര്‍​ജ്, ഡോ. ​​​​ഗോ​​​​പി​​​​നാ​​​​ഥ​​​​ന്‍ നാ​​​​യ​​​​ര്‍, ചാ​​​​വ​​​​റ മാ​​​​ട്രി​​​​മോ​​​​ണി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ണ്‍​സ​​​​ണ്‍ സി.​ ​​​ഏ​​​​ബ്ര​​​​ഹാം, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ജോ​​​​സ​​​​ഫ് മാ​​​​ത്യു, പി​​​​ആ​​​​ര്‍​ഒ എ​​​​ലി​​​​സ​​​​ബ​​​​ത്ത് സി​​​​മ്മി ആ​​​​ന്‍റ​​​ണി എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.


പ്ര​​​​വാ​​​​സി​​​​ക​​​​ളാ​​​​യി വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ര്‍​ക്ക് സേ​​​​വ​​​​നം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ക​​​യെ​​​​ന്ന ഉ​​​​ദ്ദേ​​​​ശ​​​​്യത്തോ​​​​ടെ​​​​യാ​​​​ണു അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ ആ​​​​ദ്യ ബ്രാ​​​​ഞ്ച് ആ​​​​രം​​​​ഭി​​​​ച്ച​​​​തെ​​​​ന്ന് ചാ​​​​വ​​​​റ മാ​​​​ട്രി​​​​മോ​​​​ണി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​​​​അ​​​​നി​​​​ല്‍ ഫി​​​​ലി​​​​പ്പ്, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ണ്‍​സ​​​​ണ്‍ സി.​​​​ ഏ​​​​ബ്ര​​​​ഹാം എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.