ക്ലിഫ് ഹൗസിനും രാജ്ഭവനും ബോംബ് ഭീഷണി
Monday, July 14, 2025 3:20 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും രാജ് ഭവനും വ്യാജ ബോംബ് ഭീഷണി. തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഇമെയിൽ ആയാണ് ഭീഷണി സന്ദേശം എത്തിയത്. ആദ്യം ക്ലിഫ് ഹൗസിലും 37 മിനിറ്റ് കഴിഞ്ഞ് രാജ്ഭവനിലും ബോംബ് പൊട്ടുമെന്നായിരുന്നു ഇന്നലെ രാവിലെ ഒൻപതോടെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിൽ ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.
പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും രണ്ടിടത്തും മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പോലീസ് വിശദപരിശോധന നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതോടെയാണ് സന്ദേശം വ്യാജമെന്ന് ഉറപ്പിച്ചത്.