പേരു മാറ്റി ജെഎസ്കെ; 17ന് റിലീസ്
Monday, July 14, 2025 3:20 AM IST
കൊച്ചി: പേരുമാറ്റത്തെച്ചൊല്ലി കോടതി കയറിയ സുരേഷ് ഗോപി ചിത്രം ജെഎസ്കെ 17ന് തിയറ്ററുകളിലെത്തും. "ജാനകി .വി v/s സ്റ്റേറ്റ് ഒഫ് കേരള’എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ചിത്രത്തിന്റെ ടൈറ്റിലില്‍ ‘ജാനകി’ എന്നത് ‘ജാനകി . വി' എന്നും ഇടവേളയ്ക്കുമുമ്പായി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണത്തിലെ രണ്ടര മിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് ‘ജാനകി’എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
സംവിധായകന് പ്രവീണ്‍ നാരായണനാണ് റിലീസ് വിവരം പങ്കുവച്ചത്. ജൂണ്‍ 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെഎസ്കെ. സെന്‍സര്‍ ബോര്‍ഡ് പ്രദർശനാനുമതി നിഷേധിച്ചതോടെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.