കുട്ടികൾക്ക് ആധാർ: അധ്യാപകർ പുറത്താകുന്ന അവസ്ഥ ഒഴിവാക്കണമെന്ന്
Monday, July 14, 2025 3:20 AM IST
തിരുവനന്തപുരം: കുട്ടികൾക്ക് ആധാർ നന്പർ ലഭ്യമാകാത്തതുകൊണ്ട് തസ്തിക നഷ്ടപ്പെട്ട് അധ്യാപകർ പുറത്തു പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പു പാലിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും ആവശ്യപ്പെട്ടു.
പല കുട്ടികൾക്കും ഇതുവരെ ആധാർ ജനറേറ്റ് ചെയ്ത് വന്നിട്ടില്ല. ഇതുമൂലം ഒന്നാം ക്ലാസിലെ ഡിവിഷനുകളുടെ എണ്ണം കുറയും. പല സ്കൂളുകളിലും തസ്തിക നഷ്ടവും സംഭവിക്കും.
ഇതോടെ നിരവധി അധ്യാപകർക്ക് ജോലി നഷ്ടമാകും. ജൂണ്‍ 30വരെ യുഎഡി ലഭിച്ച വിദ്യാർഥികളെ പരിഗണിക്കാമെന്ന് അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.