ക​​​​ണ്ണൂ​​​​ർ: സി​​​പി​​​എ​​​മ്മി​​​ന്‍റെ ബാ​​ല​​സം​​​ഘ​​​ട​​​ന​​​യാ​​​യ ബാ​​​​ല​​​​സം​​​​ഘം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് കൊ​​​​ല​​​​ക്കേ​​​​സ് പ്ര​​​​തി. ബാ​​​​ല​​​​സം​​​​ഘം ധ​​​​ർ​​​​മ​​​ടം നോ​​​​ർ​​​​ത്ത് വി​​​​ല്ലേ​​​​ജ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ശ്രീ​​​​ജി​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്.

ത​​​​ല​​​​ശേ​​​രി​​​​യി​​​​ലെ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ നി​​​​ഖി​​​​ലി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​യാ​​​​ളാ​​​​ണ് ടെ​​​​ൻ​​​​ഷ​​​​ൻ ശ്രീ​​​​ജി​​​​ത്ത് എ​​​​ന്ന തെ​​​​ക്കേ ക​​​​ണ്ണോ​​​​ളി വീ​​​​ട്ടി​​​​ൽ ശ്രീ​​​​ജി​​​​ത്ത്. ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന നി​​​​ഖി​​​​ലി​​​​നെ 2008ൽ ​​​​വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ ഒ​​​​ന്നാം പ്ര​​​​തി​​​​യാ​​​​ണ് ശ്രീ​​​​ജി​​​​ത്ത്.

2008 മാ​​​​ർ​​​​ച്ച് അ​​​​ഞ്ചി​​​​നാ​​​​ണ് വ​​​​ട​​​​ക്കു​​​​മ്പാ​​​​ട്ട് വ​​​​ച്ച് നി​​​​ഖി​​​​ലി​​​​നെ സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കു​​​​ന്നോ​​​​ത്ത് പ​​​​റ​​​​മ്പി​​​​ലെ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ന്‍ കെ.​​​​സി. രാ​​​​ജേ​​​​ഷി​​​​നെ വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലെ നാ​​​​ലാം പ്ര​​​​തി​​​​യാ​​​​ണ്. കൂ​​​​ടാ​​​​തെ നാ​​​​ദാ​​​​പു​​​​രം അ​​​​സ്‌​​​​ലം വ​​​​ധ​​​​ക്കേ​​​​സി​​​​ലും ഇ​​​​യാ​​​​ള്‍ പ്ര​​​​തി​​​​യാ​​​​ണ്.


മു​​​​ന്പ് ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ പാ​​​​ലു​​​​കാ​​​​ച്ചി​​​​ന് പി.​ ​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ, എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളെ​​​​ത്തി​​​​യ​​​​ത് വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തെ സി​​​​പി​​​​എം ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ശ്രീ​​​​ജി​​​​ത്തി​​​​നെ ബാ​​​​ല​​​​സം​​​​ഘം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണി​​​​ച്ചു​​​വ​​​​രു​​​​ത്തി​​​​യ​​​​താ​​​ണെ​​​ന്ന് പ​​​​റ​​​​യു​​​​ന്നു. ഇ​​​​യാ​​​​ൾ മൈ​​​​ക്കി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന​​​​തും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ആ​​​​ടു​​​​ന്ന​​​​തും പാ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ വീ​​​​ഡി​​​​യോ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.