ബ്രെയിനോബ്രെയിൻ ഫെസ്റ്റിൽ തിളങ്ങി മലയാളി വിദ്യാർഥികൾ
Tuesday, July 15, 2025 1:40 AM IST
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ നടന്ന 163-ാമത് സംസ്ഥാനതല ബ്രെയിനോബ്രെയിൻ അബാക്കസ് 2025 മത്സരത്തിൽ മലയാളിവിദ്യാർഥികൾ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ സംസ്ഥാനത്തുനിന്ന് 1200ലധികം വിദ്യാർഥികൾ പങ്കെടുത്തു.
മത്സരറൗണ്ടുകൾ, സാംസ്കാരിക പ്രകടനങ്ങൾ, തത്സമയ ഡെമോകൾ, സമ്മാനവിതരണം എന്നിവയുണ്ടായിരുന്നു. നാലുമുതൽ 14 വയസ് വരെ പ്രായമുള്ള വിദ്യാർഥികൾ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ മൂന്നു മിനിറ്റിൽ പരിഹരിക്കുന്നതിനായുള്ള മത്സരം ശ്രദ്ധേയമായി.
ബ്രെയിനോബ്രെയിൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ആനന്ദ് സുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു.