പാ​​​ല​​​ക്കാ​​​ട്: സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കൊ​​​ണ്ട് ബി​​​ജെ​​​പി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ കാ​​​ലു​​​ക​​​ഴു​​​കി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച ഗ​​​വ​​​ർ​​​ണ​​​ർ കേ​​​ര​​​ള​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ജേ​​​ന്ദ്ര ആ​​​ർ​​​ലേ​​​ക്ക​​​ർ കേ​​​ര​​​ള​​​ത്തെ ഇ​​​രു​​​ണ്ട​​​യു​​​ഗ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​നും ച​​​ട്ട​​​ന്പി​​​സ്വാ​​​മി​​​ക്കും മ​​​ഹാ​​​ത്മാ അ​​​യ്യ​​​ങ്കാ​​​ളി​​​ക്കും ജ​​​ന്മം​​​ന​​​ൽ​​​കി​​​യ മ​​​ണ്ണാ​​​ണി​​​ത്.


ന​​​വോ​​​ത്ഥാ​​​നം ന​​​ട​​​ന്ന ഈ ​​​നാ​​​ടി​​​ന്‍റെ ച​​​രി​​​ത്രം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അ​​​റി​​​യി​​​ല്ല. കു​​​ട്ടി​​​ക​​​ളെ​​​ക്കൊണ്ട് കാ​​​ലു​​​ക​​​ഴു​​​കി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു നാ​​​ടി​​​ന്‍റെ സം​​​സ്കാ​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ര​​​ള​​​ജ​​​ന​​​ത അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. പു​​​രോ​​​ഗ​​​മ​​​ന​​​മു​​​ന്നേ​​​റ്റം ന​​​ട​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത്തെ പി​​​ന്നോ​​​ട്ടു​​​ന​​​യി​​​ക്കാ​​​നു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്. കെ.സി. വേണുഗോപാൽ പറഞ്ഞു.