ഓണത്തിന് റെയിൽവേയുടെ സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ
Tuesday, July 15, 2025 1:40 AM IST
കൊച്ചി: റെയിൽവേയുടെ ഓണം സ്പെഷൽ എസി ടൂറിസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമണ്ടൽ തീരം വഴിയുള്ള യാത്ര 11 ദിവസം നീളും.
അരക്കു താഴ്വര, സുന്ദർബൻസ്, കോൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും. കണ്ണൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ബുക്കിംഗ് ആരംഭിച്ചു.
റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ഭാഗമായ ടൂർ ടൈംസാണ് യാത്ര ഏകോപിപ്പിക്കുന്നത്.
കോച്ച് സെക്യൂരിറ്റി, ടൂർ മാനേജർമാർ, യാത്രാ ഇൻഷ്വറൻസ്, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും വാഹനസൗകര്യങ്ങളും, അൺലിമിറ്റഡ് ദക്ഷിണേന്ത്യൻ ഭക്ഷണം എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളുള്ളതാണ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ യാത്ര. റെയിൽവേയുടെ 33 ശതമാനം സബ്സിഡിയോടെയാണു പാക്കേജ്.
സ്ലീപ്പർ ക്ലാസിന് 26,700 രൂപയിൽ ആരംഭിക്കുന്ന പാക്കേജ് തേർഡ് എസി ജനതയ്ക്ക് 29,800 രൂപ, തേർഡ് എസിക്ക് 36,700 രൂപ, സെക്കൻഡ് എസിക്ക് 44,600 രൂപ, ഫസ്റ്റ് എസിക്ക് 50,400 രൂപ എന്നിങ്ങനെയാണു നിരക്ക്.
www.tourtimes.in വഴി ബുക്കിംഗ് നടത്താം. ഫോൺ- 7305 85 85 85.