ഹയർസെക്കൻഡറി അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫർ: 17നകം പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം
Tuesday, July 15, 2025 1:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2025-26 വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേക്ക് അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫർ നടത്താനുള്ള പ്രക്രിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചു.
ഇതിന്റെ ആദ്യപടിയായി അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നവരും പൊതുസ്ഥലംമാറ്റത്തിനു ശേഷം പുതുതായി നിയമിതരായവരും അവരുടെ പ്രൊഫൈൽ 17-നകം dhsetransfer.kerala.gov.in പോർട്ടലിൽ പുതുക്കണം.
17നുശേഷം അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിക്കുന്നതിനാൽ പിന്നീട് പ്രൊഫൈൽ തിരുത്താൻ അവസരം ലഭിക്കില്ല. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ ട്രാൻസ്ഫർ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.