ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം: മന്ത്രി പി. രാജീവ്
Wednesday, October 4, 2023 12:56 AM IST
കൊച്ചി: ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടാവണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി പി. രാജീവ്. ഒരു ബില്‍ നിയമസഭ പാസാക്കിയാല്‍ അത് നിയമസഭയുടെ സ്വത്താണ്.
അത് അംഗീകരിക്കുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണറുടെ കര്‍ത്തവ്യമാണ്. ഭരണഘടനയില്‍ അധിഷ്ഠിതമായ അധികാരം ഉപയോഗിക്കാന്‍ ഉത്തരവാദപ്പെട്ടയാളാണ് ഗവര്‍ണറെന്നും പി. രാജീവ് പറഞ്ഞു.