ഖേലോ ഇന്ത്യ: നേഹയ്ക്കു വെങ്കലം
Sunday, April 13, 2025 1:26 AM IST
കോഴിക്കോട്: ഖേലോ ഇന്ത്യ നാഷണല്‍ സബ് ജൂണിയര്‍ - ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് സ്വദേശി നേഹ നൗഫലിന് ജൂണിയര്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍.
കഴിഞ്ഞ രണ്ടുമുതല്‍ ഏഴുവരെ ഗുജറാത്തിലെ ഗാന്ധിനഗറിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റിയില്‍ നടന്ന വുഷു മത്സരത്തില്‍ തൗലു വിഭാഗത്തില്‍ കേരളത്തിന്റെ ഒരേയൊരു മെഡല്‍ ജേതാവാണ് നേഹ നൗഫല്‍.
റഷ്യയില്‍ നടന്ന മോസ്കോ വുഷു സ്റ്റാര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നേഹ മത്സരിച്ചിരുന്നു.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു നിരവധി മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ആര്‍ക്കിടെക്ടുകളായ നൗഫല്‍ - പൂനം ദമ്പതികളുടെ മകളാണ് പതിനെട്ടുകാരിയായ നേഹ നൗഫല്‍.