കാ​​യി​​ക പു​​ര​​സ്കാ​​ര​​ങ്ങ​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യ​​ത് ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ച്ച് എ​​സ്. മു​​ര​​ളീ​​ധ​​ര​​നും നീ​​ന്ത​​ൽ​​ താ​​രം സ​​ജ​​ൻ പ്ര​​കാ​​ശും. ആ​​ജീ​​വ​​നാ​​ന്ത ദ്രോ​​ണാ​​ചാ​​ര്യ​​ക്കാ​​ണ് മു​​ര​​ളീ​​ധ​​ര​​ൻ അ​​ർ​​ഹ​​നാ​​യ​​ത്.

അ​​ർ​​ജു​​ന ല​​ഭി​​ച്ച 32 അം​​ഗ​​ങ്ങ​​ളി​​ലെ ഏ​​ക മ​​ല​​യാ​​ളി​​യാ​​ണ് സ​​ജ​​ൻ പ്ര​​കാ​​ശ്. വ​​ലി​​യ ബ​​ഹു​​മ​​തി​​യാ​​യാ​​ണ് ഈ ​​നേ​​ട്ട​​ത്തെ കാ​​ണു​​ന്ന​​ത്. ബാ​​ഡ്മി​​ന്‍റ​​ണി​​ന്‍റെ പ​​ല മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ഒ​​രു പ​​രി​​ശീ​​ല​​ക​​ൻ എ​​ന്ന​​നി​​ല​​യി​​ൽ മാ​​ത്ര​​ല്ല, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​ന്പ​​യ​​ർ, റ​​ഫ​​റി, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫെ​​ഡ​​റേ​​ഷ​​ന്‍റെ ഒ​​രു കോ​​ച്ച് എ​​ന്ന നി​​ല​​യി​​ലും പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും എസ്. ​​മ​​രു​​ളീ​​ധ​​ര​​ൻ പ്ര​​തി​​ക​​രി​​ച്ചു.

ബാ​​ഡ്മി​​ന്‍റ​​ണ്‍ വേ​​ൾ​​ഡ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ മെ​​റി​​റ്റോ​​റി​​യ​​ൽ സ​​ർ​​വീ​​സ് അ​​വാ​​ർ​​ഡ്, 2018ൽ ​​കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​ജീ​​വ​​നാ​​ന്ത അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി​​യ പ​​ല പു​​ര​​സ്കാ​​ര​​ങ്ങ​​ളും മു​​ര​​ളീ​​ധ​​ര​​നെ മു​​ന്പ് തേ​​ടി​​യെ​​ത്തി​​യി​​രു​​ന്നു.

പ​​ദു​​ക്കോ​​ണ്‍ അ​​ട​​ക്കം ശി​​ഷ്യ​ന്മാ​​ർ

ഇ​​ന്ത്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ഇ​​തി​​ഹാ​​സ​​ങ്ങ​​ളാ​​യ പ്ര​​കാ​​ശ് പ​​ദു​​ക്കോ​​ണ്‍, പു​​ല്ലേ​​ല ഗോ​​പീ​​ച​​ന്ദ്, മ​​ല​​യാ​​ളി ഡ​​ബി​​ൾ​​താ​​രം വി. ​​ദി​​ജു തു​​ട​​ങ്ങി​​യ വ​​ൻ താ​​ര​​നി​​ര​​യെ പ​​രി​​ശീ​​ലി​​പ്പി​​ച്ച ച​​രി​​ത്ര​​വും മു​​ര​​ളീ​​ധ​​ര​​നു സ്വ​​ന്തം. 1984 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ്ര​​കാ​​ശ് പ​​ദു​​ക്കോ​​ണ്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ കോ​​ച്ചാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, ബാ​​ഡ്മി​​ന്‍റ​​ണ്‍ വേ​​ൾ​​ഡ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ കീ​​ഴി​​ൽ 19 രാ​​ജ്യ​​ങ്ങ​​ളി​​ൽ ഒ​​ളി​​ന്പി​​ക് സോ​​ളി​​ഡാ​​രി​​റ്റി കോ​​ഴ്സ് ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. 2016 റി​​യൊ ഒ​​ളി​​ന്പി​​ക്സി​​ൽ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ക്കാ​​യി പി.​​വി. സി​​ന്ധു വെ​​ള്ളി നേ​​ടി​​യ​​പ്പോ​​ൾ ടീ​​മി​​ന്‍റെ മാ​​നേ​​ജ​​രാ​​യി​​രു​​ന്നു.

ശം​​ഖു​​മു​​ഖ​​ത്തുനി​​ന്നു തു​​ട​​ക്കം

ജ​​ന്മ നാടായ തി​​രു​​വ​​ന​​ന്ത​​പു​​രം ശം​​ഖു​​മു​​ഖ​​ത്തെ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ബാ​​ഡ്മി​​ന്‍റ​​ണ്‍ ക​​ളി​​ച്ചാ​​യി​​രു​​ന്നു മ​​രു​​ളീ​​ധ​​ര​​ന്‍റെ തു​​ട​​ക്കം. 1960ൽ ​​കേ​​ര​​ള ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​നാ​​യും കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ത്തു​​മാ​​ണ് ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ർ​​ട്ടി​​ൽ ഉ​​റ​​ച്ച​​ത്. നി​​ല​​വി​​ൽ കോ​​ഴി​​ക്കോ​​ട് ചേ​​ന​​യ്ക്ക​​ലാ​​ണ് താ​​മ​​സം. കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​ക്കാ​​ദ​​മി​​യും മു​​ര​​ളീ​​ധ​​ര​​ൻ ന​​ട​​ത്തി​​വ​​രു​​ന്നു​​ണ്ട്.

ഇ​​ടു​​ക്കി​​യു​​ടെ മി​​ടു​​ക്ക​​ൻ

ഇ​​ന്ത്യ​​യു​​ടെ നീ​​ന്ത​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച താ​​ര​​മാ​​യാ​​ണ് സ​​ജ​​ൻ പ്ര​​കാ​​ശ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. 2021ൽ ​​സെ​​റ്റ് കോ​​ലി ട്രോ​​ഫി​​യി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്വി​​മ്മിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ എ ​​ക​​ട്ട് യോ​​ഗ്യ​​താ മാ​​ർ​​ക്ക് കു​​റി​​ച്ച് ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത സ​​ജ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ നീ​​ന്ത​​ൽ താ​​രം എ ​​ക​​ട്ട് സ​​മ​​യം കു​​റി​​ച്ച് ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്. പു​​രു​​ഷ വി​​ഭാ​​ഗം 200 മീ​​റ്റ​​ർ ബ​​ട്ട​​ർ​​ഫ്ളൈ​​യി​​ലാ​​യി​​രു​​ന്നു മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ ഈ ​​നേ​​ട്ടം.


അ​​മ്മ​​യു​​ടെ മ​​ക​​ൻ

ഇ​​ന്ത്യ​​യു​​ടെ മു​​ൻ കാ​​യി​​ക താ​​രം വി.​​ജെ. ശാ​​ന്തി​​മോ​​ളി​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചാ​​ണ് സ​​ജ​​ൻ നീ​​ന്ത​​ൽ​​ക്കു​​ള​​ത്തി​​ൽ​​നി​​ന്നു മെ​​ഡ​​ൽ നേ​​ട്ട​​ങ്ങ​​ളു​​മാ​​യി മു​​ങ്ങി​​പ്പൊ​​ങ്ങു​​ന്ന​​ത്. കു​​ഞ്ഞു​​നാ​​ൾ മു​​ത​​ൽ മ​​ക​​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി ശാ​​ന്തി​​മോ​​ൾ പ്ര​​ത്യേ​​ക ശ്ര​​ദ്ധ​​ചെ​​ലു​​ത്തി​​യി​​രു​​ന്നു. ഇ​​ടു​​ക്കി​​യി​​ലാ​​ണ് ജ​​നി​​ച്ച​​തെ​​ങ്കി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലെ നെ​​യ്‌വേ​​ലി സ്വി​​മ്മിം​​ഗ് ക്ല​​ബ്ബി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു നീ​​ന്ത​​ൽ പ​​ഠി​​ച്ച​​ത്. നി​​ല​​വി​​ൽ കേ​​ര​​ള പോ​​ലീ​​സി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ്.

സ്വ​​ർ​​ണ മ​​ത്സ്യം

ദേ​​ശീ​​യ ത​​ല​​ത്തി​​ലെ വി​​വി​​ധ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ളി​​ൽ സ​​ജ​​നെ വെ​​ല്ലാ​​ൻ ആ​​ളി​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. കേ​​ര​​ളം ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച 35-ാമ​​ത് ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ ആ​​റു സ്വ​​ർ​​ണ​​വും മൂ​​ന്നു വെ​​ള്ളി​​യും നീ​​ന്തി​​യെ​​ടു​​ത്ത് മി​​ക​​ച്ച താ​​ര​​മാ​​യി. 2016 റി​​യൊ ഒ​​ളി​​ന്പി​​ക്സി​​ലും സ​​ജ​​ൻ പ​​ങ്കെ​​ടു​​ത്തു.

റി​​യൊ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച ഏ​​ക നീ​​ന്ത​​ൽ​​താ​​ര​​മാ​​യി​​രു​​ന്നു സ​​ജ​​ൻ. ഒ​​രു ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡും മൂ​​ന്നു സൗ​​ത്ത് ഏ​​ഷ്യ​​ൻ റി​​ക്കാ​​ർ​​ഡും 10 ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡും സ​​ജ​​ന്‍റെ പേ​​രി​​ലു​​ണ്ട്. തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് ഒ​​ളി​​ന്പി​​ക്സി​​ൽ (2016 റി​​യൊ, 2020 ടോ​​ക്കി​​യോ) പ​​ങ്കെ​​ടു​​ത്ത ആ​​ദ്യ ഇ​​ന്ത്യ​​ൻ നീ​​ന്ത​​ൽ​​താ​​ര​​മാ​​ണ് സ​​ജ​​ൻ.

2016 ഗോ​​ഹ​​ട്ടി സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ മൂ​​ന്നു സ്വ​​ർ​​ണം, 2017 ഏ​​ഷ്യ​​ൻ ഇ​​ൻ​​ഡോ​​ർ ഗെ​​യിം​​സി​​ൽ വെ​​ള്ളി തു​​ട​​ങ്ങി​​യ നേ​​ട്ട​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി സ്വ​​ന്ത​​മാ​​ക്കി.

ക്രി​​ക്ക​​റ്റ് പു​​റ​​ത്ത്

2024 കാ​​യി​​ക പു​​ര​​സ്കാ​​ര​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് ഒ​​രു താ​​ര​​വും പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ല്ല. ചെ​​സ് ലോ​​ക ചാ​​ന്പ്യ​​ൻ ഡി. ​​ഗു​​കേ​​ഷ്, ഹോ​​ക്കി ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗ്, പാ​​രാ അ​​ത്‌​ല​​റ്റ് പ്ര​​വീ​​ണ്‍ കു​​മാ​​ർ, ശിപാ​​ർ​​ശ​​പ​​ട്ടി​​ക​​യി​​ൽ ആ​​ദ്യം ഉ​​ൾ​​പ്പെ​​ടാ​​തി​​രു​​ന്ന വ​​നി​​താ ഒ​​ളി​​ന്പി​​ക് ഷൂ​​ട്ടിം​​ഗ് താ​​രം മ​​നു ഭാ​​ക​​ർ അ​​ട​​ക്കം നാ​​ലു പേ​​ർ​​ക്ക് ഖേ​​ൽ ര​​ത്ന ല​​ഭി​​ച്ചു. 32 ക​​ളി​​ക്കാ​​ർ​​ക്കാ​​ണ് 2024ലെ ​​പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ല​​ഭി​​ച്ച​​ത്. എ​​ന്നാ​​ൽ, ഈ ​​പ​​ട്ടി​​ക​​യി​​ലും ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് ഒ​​രാ​​ൾ​​പോ​​ലും ഉ​​ൾ​​പ്പെ​​ട്ടി​​ല്ല.