ന്യൂ​​യോ​​ർ​​ക്ക്: 2024 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ലെ ക​​രു​​നീ​​ക്ക​​ത്തി​​ൽ ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ൽ ഇ​​ന്ത്യ. 2024 ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡ്, 2024 ഫി​​ഡെ ഓ​​പ്പ​​ണ്‍ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഡി. ​​ഗു​​കേ​​ഷി​​ന്‍റെ കി​​രീ​​ടം, 2024 റാ​​പ്പി​​ഡ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കൊ​​നേ​​രു ഹം​​പി​​യു​​ടെ ചാ​​ന്പ്യ​​ൻ​​പ​​ട്ടം എ​​ന്നി​​വ​​യ്ക്കു​​ശേ​​ഷം ആ​​ർ. വൈ​​ശാ​​ലി​​യി​​ലൂ​​ടെ മ​​റ്റൊ​​രു നേ​​ട്ട​​വും ഇ​​ന്ത്യ​​യി​​ലേ​​ക്ക്.

2024 ഫി​​ഡെ ബ്ലി​​റ്റ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗം വെ​​ങ്ക​​ലം ആ​​ർ. വൈ​​ശാ​​ലി സ്വ​​ന്ത​​മാ​​ക്കി. 2024 ഫി​​ഡെ റാ​​പ്പി​​ഡ് ചെ​​സി​​ൽ കൊ​​നേ​​രു ഹം​​പി​​യു​​ടെ ചാ​​ന്പ്യ​​ൻ​​പ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ബ്ലി​​റ്റ്സി​​ൽ വൈ​​ശാ​​ലി​​യു​​ടെ വെ​​ങ്ക​​ലം.

സൂ​​പ്പ​​ർ വൈ​​ശാ​​ലി

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ സ്ഹു ​​ജി​​നെ​​റി​​നെ 2.5-1.5നു ​​കീ​​ഴ​​ട​​ക്കി വൈ​​ശാ​​ലി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. സെ​​മി​​യി​​ലും ചൈ​​നീ​​സ് താ​​ര​​മാ​​യി​​രു​​ന്നു എ​​തി​​രാ​​ളി. ജു ​​വെ​​ൻ​​ജു​​നോ​​ടു​​ള്ള സെ​​മി പോ​​രാ​​ട്ട​​ത്തി​​ൽ 2.5-1.5നു ​​വൈ​​ശാ​​ലി തോ​​ൽ​​വി വ​​ഴ​​ങ്ങി. ഫൈ​​ന​​ലി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​തും ജു ​​വെ​​ൻ​​ജു​​നാ​​ണ്.


സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ വൈ​​ശാ​​ലി വെ​​ങ്ക​​ല​​ത്തി​​ന് അ​​ർ​​ഹ​​യാ​​യി. പ്ര​​ഗ്യാ​​ന​​ന്ദ​​യു​​ടെ സ​​ഹോ​​ദ​​രി​​യാ​​ണ് ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ വൈ​​ശാ​​ലി. 12-ാം വ​​യ​​സി​​ൽ ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ പ​​ദ​​വി​​യി​​ലെ​​ത്തി​​യ താ​​ര​​മാ​​ണ് ഈ ​​ചെ​​ന്നൈ സ്വ​​ദേ​​ശി​​നി. 2024 ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ടീ​​മി​​ലെ പ്ര​​ധാ​​നി​​യാ​​യി​​രു​​ന്നു വൈ​​ശാ​​ലി.

വെ​​ങ്ക​​ല നേ​​ട്ട​​ത്തി​​ൽ വൈ​​ശാ​​ലി​​യെ ഇ​​ന്ത്യ​​ൻ ചെ​​സ് ഇ​​തി​​ഹാ​​സ​​വും അ​​ഞ്ചു ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​പ​​ട്ട​​ത്തി​​ൽ എ​​ത്തു​​ക​​യും ചെ​​യ്ത വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് അ​​ഭി​​ന​​ന്ദി​​ച്ചു. കൊ​​നേ​​രു ഹം​​പി​​യു​​ടെ നേ​​ട്ട​​ത്തെ​​യും പ്ര​​ത്യേ​​കം അ​​ഭി​​ന​​ന്ദി​​ച്ച ആ​​ന​​ന്ദ്, ഇ​​ന്ത്യ​​യു​​ടെ 2024 ചെ​​സ് വ​​ർ​​ഷം അ​​ഭി​​വൃ​​ദ്ധി​​യു​​ടേ​​താ​​യി​​രു​​ന്നു എ​​ന്നും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ചു.

നി​​ല​​വി​​ൽ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഫി​​ഡെ) വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ് വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്.