പ്രോട്ടീസ് ലോക ടെസ്റ്റ് ഫൈനലിൽ
Monday, December 30, 2024 1:10 AM IST
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്ക 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ. പാക്കിസ്ഥാനെതിരായ രണ്ടു മത്സര പരന്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ടു വിക്കറ്റ് ജയം നേടിയതോടെയാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ ഇടംപിടിച്ചത്.
148 എന്ന ലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 99 റണ്‍സിൽ എത്തിയപ്പോഴേക്കും എട്ടു വിക്കറ്റ് നഷ്ടമായിരുന്നു. തുടർന്ന് കഗിസൊ റബാദയും (31 നോട്ടൗട്ട്) മാർക്കോ യാൻസണും (16 നോട്ടൗട്ട്) ചേർന്നു നടത്തിയ പോരാട്ടമാണ് പ്രോട്ടീസിനെ ജയത്തിലെത്തിച്ചത്. സ്കോർ: പാക്കിസ്ഥാൻ 211, 237. ദക്ഷിണാഫ്രിക്ക 301, 150/8.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 66.67 പോയിന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക ഒന്നാമതാണ്. ഓസ്ട്രേലിയ (58.89), ഇന്ത്യ (55.89) ടീമുകളാണ് തൊട്ടുപിന്നിൽ. ആദ്യരണ്ടു സ്ഥാനക്കാരാണ് ഫൈനൽ കളിക്കുക.