ആന്റണി, ശ്രീകല നയിക്കും
Thursday, January 2, 2025 12:00 AM IST
കോട്ടയം: ഗുജറാത്തിലെ ഭാവ്ഗറിൽ നടക്കുന്ന 74-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ ആന്റണി ജോണ്‍സണും ആർ. ശ്രീകലയും നയിക്കും. അഞ്ചു മുതൽ 12 വരെയാണ് ചാന്പ്യൻഷിപ്പ്.
പുരുഷ ടീം: ആന്റണി ജോണ്സണ്, വൈശാഖ് കെ. മനോജ്, ജോഷ്വ സുനിൽ ഉമ്മൻ, മുഹമ്മദ് ഷിറാസ്, ടി.എം. റിജാസ്, സെജിൻ മാത്യു, എ.എസ്. ശരത്, ജിഷ്ണു ജി. നായർ, ജെറോം പ്രിൻസ് ജോർജ്, ഗ്രിഗോ മാത്യു വർഗീസ്, നോയൽ ജോസ്, എ.എസ്. ശരത് കൃഷ്ണ. കോച്ച്: ആന്റണി സ്റ്റീഫൻ. അസിസ്റ്റന്റ് കോച്ച്: അനു മോഹൻ ദാസ്. മാനേജർ: റാണാ ജോസ് തളിയത്ത്.
വനിതാ ടീം: ആർ. ശ്രീകല, കവിത ജോസ്, സൂസൻ ഫ്ളോറന്റീന, ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി, ഐറിൻ എൽസ ജോണ്‍, അക്ഷയ ഫിലിപ്പ്, സ്വപ്ന മെറിൻ ജിജു, ഒലിവിയ ടി. ഷൈബു, അലീന ആന്റണി, അമാൻഡ മരിയ റോച്ച, എസ്.എസ്. കൃഷ്ണപ്രിയ. കോച്ച്: കെ. വിപിൻ. അസിസ്റ്റന്റ്: കോച്ച് രാഹുൽ.