നോർത്ത് ഈസ്റ്റ് ജയം
Monday, December 30, 2024 11:11 PM IST
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു ജയം. എവേ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് 3-0ന് മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ചു.
അലേദിൻ അജാരേയുടെ ഇരട്ട ഗോളാണ് (1’, 83’)വിജയമൊരുക്കിയത്. ആദ്യ മിനിറ്റിൽതന്നെ മുംബൈയുടെ വലുകുലുങ്ങി. 86-ാം മിനിറ്റിൽ മകാർട്ടണ് നിക്സണ് (86’) നോർത്ത് ഈസ്റ്റിന്റെ മൂന്നാം ഗോളും നേടി. 21 പോയിന്റുമായി നോർത്ത് ഈസ്റ്റ് നാലാമതാണ്. മുംബൈ ഏഴാമതും.