മാഞ്ചസ്റ്റർ സിറ്റിക്കു ജയം
Monday, December 30, 2024 11:11 PM IST
ലെസ്റ്റർ: നാലു പ്രീമിയർ ലീഗ് മത്സരങ്ങൾക്കുശേഷം മാഞ്ചസ്റ്റർ സിറ്റിക്കു ജയം. പെപ് ഗാർഡിയോള സിറ്റിയുടെ പരിശീലകനായുള്ള 500-ാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു.
പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചു. ജയത്തോടെ ലിവർപൂളിന് (45 പോയിന്റ്) രണ്ടാമതുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റുമായുള്ള പോയിന്റ് വ്യത്യാസം എട്ടായി ഉയർന്നു. നോട്ടിംഗ്ഹാം ഫോറസ്റ്റ് 2-0ന് എവർട്ടണെ പരാജയപ്പെടുത്തി. ടോട്ടൻഹാം-വൂൾവർഹാംടണ് മത്സരം 2-2ന് സമനിലയായി.