കിഡ്സ് ബാസ്കറ്റ്ബോൾ: എറണാകുളം x ആലപ്പുഴ
Monday, December 30, 2024 1:10 AM IST
ആലപ്പുഴ: മൂന്നാമത് കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ ഫൈനലിൽ എറണാകുളം ആതിഥേയരായ ആലപ്പുഴയെ നേരിടും. സെമിയിൽ എറണാകുളം 42-32നു നിലവിലെ ചാന്പ്യന്മാരായ കോഴിക്കോടിനെ കീഴടക്കി. രണ്ടാം സെമിയിൽ 54-46നു കോട്ടയത്തെ തോൽപ്പിച്ചായിരുന്നു ആലപ്പുഴയുടെ ഫൈനൽ പ്രവേശം.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ടീമുകൾ സെമിയിൽ ഇടംനേടി.