കിഡ്സ് ബാസ്കറ്റ്
Sunday, December 29, 2024 12:04 AM IST
ആലപ്പുഴ: മൂന്നാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ നോക്കൗട്ട് പോരാട്ടങ്ങൾ ഇന്നു നടക്കും.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട ടീമുകൾ ക്വാർട്ടറിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കോട്ടയം ടീമുകൾ നോക്കൗട്ടിലെത്തി.