സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ; ആലപ്പുഴ, കോഴിക്കോട് ജേതാക്കൾ
Monday, December 30, 2024 11:11 PM IST
ആലപ്പുഴ: മൂന്നാമത് സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കൾ.
പെണ്‍കുട്ടികളുടെ ഫൈനലിൽ അലപ്പുഴ 39-31ന് എറണാകുളത്തെ പരാജയപ്പെടുത്തി. ആലപ്പുഴയ്ക്കുവേണ്ടി 15 പോയിന്റുമായി കീർത്തന പ്രസാദും 13 പോയിന്റുമായി അന്ന എൽസ ജോർജും വിജയത്തിന് പ്രധാന പങ്കുവഹിച്ചു.
ആണ്‍കുട്ടികളുടെ ഫൈനലിൽ കോഴിക്കോട് 56-23ന് കോട്ടയത്തെ തോൽപ്പിച്ചു. 22 പോയിന്റുമായി ഹരിനന്ദ് കോഴിക്കോടിന്റെ ടോപ് സ്കോററായി.
കോട്ടയം പെണ്‍കുട്ടികളും തിരുവനന്തപുരം ആൺകുട്ടികളും വെങ്കലം നേടി.