ജിസ്മോൻ ഡെപ്യൂട്ടി ചീഫ്
Wednesday, January 1, 2025 11:59 PM IST
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റായ ചെന്നൈ ഗ്രാൻഡ് മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ ഡെപ്യൂട്ടി ചീഫ് അർബിറ്ററായി കേരളത്തിന്റെ ഇന്റർനാഷണൽ അർബിറ്റർ ജിസ്മോൻ മാത്യുവിനെ നിയമിച്ചു.
കേരളത്തിലെ അർബിറ്റർ കമ്മീഷൻ ചെയർമാനാണ് ജിസ്മോൻ. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്.