ഐസിസി റാങ്കിംഗ്: ദീപ്തി ശർമയ്ക്കു മുന്നേറ്റം
Wednesday, January 1, 2025 12:14 AM IST
ദുബായി: ഐസിസി ഏകദിന ക്രിക്കറ്റ് വനിതാ ബൗളർമാരുടെ റാങ്കിംഗിൽ ദീപ്തി ശർമയ്ക്കു മുന്നേറ്റം. വെസ്റ്റ് ഇൻഡീസിനെതിരേയുള്ള പ്രകടനത്തോടെ ദീപ്തി (665 പോയിന്റ്) ഒരു സ്ഥാനം ഉയർന്ന് അഞ്ചാം സ്ഥാനത്തെത്തി.
എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരേയുള്ള പരന്പരയിൽ രണ്ട് അർധ സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദാന ബാറ്റർമാരുടെ പട്ടികയിൽ ഒരു സ്ഥാനം ഇറങ്ങി മൂന്നാമതായി.