ബാറ്റിംഗിൽ തിളങ്ങി അഭിഷേകും പ്രഭ്സിമ്രാനും
Wednesday, January 1, 2025 12:14 AM IST
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ടുമായി ക്യാപ്റ്റൻ അഭിഷേക് ശർമയും പ്രഭ്സിമ്രാൻ സിംഗും തിളങ്ങിയപ്പോൾ സൗരാഷ്ട്രയ്ക്കെതിരേ പഞ്ചാബ് നേടിയത് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 424 റണ്‍സ്.
സൗരാഷ്ട്ര 50 ഓവറിൽ 367 റണ്‍സിന് എല്ലാവരും പുറത്തായി. 57 റണ്‍സിന്റെ ജയമാണ് പഞ്ചാബ് നേടിയത്.
ഒന്നാം വിക്കറ്റിൽ 298 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അഭിഷേക് ശർമയും (96 പന്തിൽ 176), പ്രഭ്സിമ്രാൻ സിംഗും (95 പന്തിൽ 125) കൂടി നേടിയത്. 2022ൽ സുദീപ് ഖരാമിയും അഭിമന്യു ഈശ്വരനും സ്ഥാപിച്ച റിക്കാർഡിനൊപ്പമാണ് ഇവരെത്തിയത്.