മോഹൻ ബഗാൻ മുന്നേറ്റം
Friday, January 3, 2025 12:36 AM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ 10-ാം ജയം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സ്.
ഹോം മത്സരത്തിൽ ബഗാൻ 3-0നു ഹൈദരാബാദ് എഫ്സിയെ തകർത്തു. ഇതോടെ 14 മത്സരങ്ങളിൽനിന്ന് 32 പോയിന്റുമായി ബഗാൻ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.