പൂ​ന: സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന ബ്ലാ​ക്ക് സോ​യി​ൽ പി​ച്ചി​ൽ, ക​റ​ക്കി വീ​ഴ്ത്താ​ൻ അ​വ​ശേ​ഷി​ച്ച പു​ല്ലു​കൂ​ടി നീ​ക്കി... ഇ​ടം​കൈ ബാ​റ്റ​ർ​മാ​രെ നേ​രി​ടാ​നാ​യി ഓ​ഫ് സ്പി​ന്ന​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലു​ൾ​പ്പെ​ടു​ത്തി...

വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​തോ​ടെ ഇ​ന്ത്യ ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ എ​തി​രാ​ളി​ക​ളാ​യ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ചെ​റി​യ സ്കോ​റി​ൽ (259) ഒ​തു​ങ്ങി. ആ​ദ്യ ദി​നം ഇ​ത്ര​യൊ​ക്കെ ചെ​യ്തു​വ​ച്ച്, ര​ണ്ടാം ദി​ന​ത്തി​നാ​യി ഇ​ന്ത്യ ബാ​റ്റു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ‘താ​ൻ കു​ഴിച്ച കു​ഴി​യി​ൽ താ​ൻ​ത​ന്നെ’ എ​ന്ന ചൊ​ല്ല് അ​ന്വ​ർ​ഥ​മാ​യ​ത്.

ഇ​ടം​കൈ ഓ​ർ​ത്ത​ഡോ​ക്സ് സ്പി​ന്ന​റാ​യ മി​ച്ച​ൽ സാ​ന്‍റ്ന​റി​നു മു​ന്നി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര ക​റ​ങ്ങിവീ​ണു. സാ​ന്‍റ്ന​ർ ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ 45.3 ഓ​വ​റി​ൽ ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 156ൽ ​അ​വ​സാ​നി​ച്ചു. തു​ട​ർ​ന്നു ര​ണ്ടാം ഇ​ന്നിം​ഗ്സി​നാ​യി ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ 198/5 എ​ന്ന നി​ല​യി​ലാ​ണ്. അ​ഞ്ചു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 301 റ​ണ്‍സ് ലീ​ഡ് കി​വീ​സ് സ്വ​ന്ത​മാ​ക്കി.

വെംഗ്സ​ർ​ക്കാ​റി​നെ കടന്ന് യ​ശ​സ്വി

ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 1000 റ​ണ്‍സ് തി​ക​യ്ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ൻ താ​രം എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി യ​ശ​സ്വി ജ​യ്സ്വാ​ൾ. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 30 റ​ണ്‍സ് നേ​ടി​യ​തി​നി​ടെ​യാ​ണ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യ​ശ​സ്വി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഇ​ന്ത്യ​ൻ മു​ൻ​താ​രം ദി​ലീ​പ് വെ​ംഗ്സ​ർ​ക്കാ​റി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ർ​ഡ് യ​ശ​സ്വി തി​രു​ത്തി. 23-ാം വ​യ​സി​ൽ 1979ൽ ​ആ​യി​രു​ന്നു വെ​ംഗ്സ​ർ​ക്കാ​ർ 1000 റ​ണ്‍സ് തി​ക​ച്ച് റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്.

മും​ബൈ​ക്കാ​ര​നാ​യ യ​ശ​സ്വി 2024ൽ ​ഇ​തു​വ​രെ 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 59.23 ശ​രാ​ശ​രി​യി​ൽ 1007 റ​ണ്‍സ് നേ​ടി. ര​ണ്ടു സെ​ഞ്ചു​റി​യും ആ​റ് അ​ർ​ധ​സെ​ഞ്ചു​റി​യും ഈ ​വ​ർ​ഷം യ​ശ​സ്വി നേ​ടി.

മൂ​ന്നു 30+ മാ​ത്രം

ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നു ബാ​റ്റ​ർ​മാ​ർ​ക്കു മാ​ത്ര​മാ​ണ് 30+ സ്കോ​ർ നേ​ടാ​ൻ സാ​ധി​ച്ച​ത്. യ​ശ​സ്വി ജ​യ്സ്വാ​ൾ (60 പ​ന്തി​ൽ 30), ശു​ഭ്മാ​ൻ ഗി​ൽ (72 പ​ന്തി​ൽ 30), ര​വീ​ന്ദ്ര ജ​ഡേ​ജ (46 പ​ന്തി​ൽ 38) എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ 30+ റ​ണ്‍സ് നേ​ടി​യ​ത്.

വി​രാ​ട് കോ​ഹ്‌​ലി (1), സ​ർ​ഫ​റാ​സ് ഖാ​ൻ (11), ഋ​ഷ​ഭ് പ​ന്ത് (18) എ​ന്നി​വ​രെ​ല്ലാം നി​രാ​ശ​പ്പെ​ടു​ത്തി.കി​വീ​സ് ബൗ​ള​ർ​മാ​ർ എ​ക്സ്ട്രാ​സാ​യി ഒ​രു റ​ണ്‍ പോ​ലും ന​ൽ​കി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

53 റ​ണ്‍സ് വ​ഴ​ങ്ങി ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ൽ സാ​ന്‍റ്ന​റും 26 റ​ണ്‍സി​നു ര​ണ്ടു വി​ക്ക​റ്റ് നേ​ടി​യ ഗ്ലെ​ൻ ഫി​ലി​പ്സു​മാ​യി​രു​ന്നു ഇ​ന്ത്യ​യെ ക​റ​ക്കി വീ​ഴ്ത്തി​യ​ത്.

അ​ഞ്ചി​ൽ നാ​ലും വാ​ഷിം​ഗ്ട​ണ്‍

103 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗാ​ണു കാ​ഴ്ച​വ​ച്ച​ത്. ക്യാ​പ്റ്റ​ൻ ടോം ​ലാ​ഥം ഇ​ന്ത്യ​ൻ സ്പി​ൻ ആ​ക്ര​മ​ണം അ​തി​ജീ​വി​ച്ച് 86 റ​ണ്‍സ് നേ​ടി. 133 പ​ന്ത് നേ​രി​ട്ട ടോം ​ലാ​ഥം 10 ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു 86 റ​ണ്‍സ് നേ​ടി​യ​ത്. 30 റ​ണ്‍സു​മാ​യി ടോം ​ബ്ല​ണ്ടെ​ലും ഒ​ന്പ​തു റ​ണ്‍സു​മാ​യി ഗ്ലെ​ൻ ഫി​ലി​പ്സു​മാ​ണ് ക്രീ​സി​ൽ.

ഇ​ന്ന​ലെ ന്യൂ​സി​ല​ൻ​ഡി​നു ന​ഷ്ട​പ്പെ​ട്ട അ​ഞ്ചു വി​ക്ക​റ്റി​ൽ നാ​ലും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. അ​ശ്വി​നും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റു​മാ​യി​രു​ന്നു ഓ​പ്പ​ണിം​ഗ് സ്പെ​ൽ എ​റി​ഞ്ഞി​ത്. ജ​സ്പ്രീ​ത് ബും​റ​യ്ക്കൊ​പ്പം ഇ​ന്ത്യ​യു​ടെ ര​ണ്ടാം പേ​സ​റാ​യി പ്ലേ​യിം​ഗ് ഇ​ല​വ​നി​ലു​ൾ​പ്പെ​ട്ട ആ​കാ​ശ് ദീ​പി​നെ ഇ​ന്ന​ലെ രോ​ഹി​ത് പ​ന്ത് ഏ​ൽ​പ്പി​ച്ചി​ല്ല.

സ്കോ​​ർ​​ ബോ​​ർ​​ഡ്

ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ഇ​ന്നിം​ഗ്സ്: 259.

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ്: ജ​യ്സ്വാ​ൾ സി ​ഡാ​രെ​ൽ മി​ച്ച​ൽ ബി ​ഫി​ലി​പ്സ് 30, രോ​ഹി​ത് ബി ​സൗ​ത്തി 0, ഗി​ൽ എ​ൽ​ബി​ഡ​ബ്ല്യു ബി ​സാ​ന്‍റ്ന​ർ 30, കോ​ഹ്‌​ലി ബി ​സാ​ന്‍റ്ന​ർ 1, പ​ന്ത് ബി ​ഫി​ലി​പ്സ് 18, സ​ർ​ഫ​റാ​സ് സി ​ഒ​റോ​ക്ക് ബി ​സാ​ന്‍റ്ന​ർ 11, ജ​ഡേ​ജ എ​ൽ​ബി​ഡ​ബ്ല്യു ബി ​സാ​ന്‍റ്ന​ർ 38, അ​ശ്വി​ൻ എ​ൽ​ബി​ഡ​ബ്ല്യു ബി ​സാ​ന്‍റ്ന​ർ 4, വാ​ഷിം​ഗ്ട​ണ്‍ നോ​ട്ടൗ​ട്ട് 18, ആ​കാ​ശ് ദീ​പ് ബി ​സാ​ന്‍റ്ന​ർ 6, ബും​റ എ​ൽ​ബി​ഡ​ബ്ല്യു ബി ​സാ​ന്‍റ്ന​ർ 0, എ​ക്സ്ട്രാ​സ് 0, ആ​കെ 45.3 ഓ​വ​റി​ൽ 156.

വി​ക്ക​റ്റ് വീ​ഴ്ച: 1-1, 2-50, 3-56, 4-70, 5-83, 6-95, 7-103, 7-103, 8-136, 9-142, 10-156.

ബൗ​ളിം​ഗ്: സൗ​ത്തി 6-1-18-1, ഒ​റോ​ക്ക് 3-2-5-0, അ​ജാ​സ് 11-1-54-0, സാ​ന്‍റ്ന​ർ 19.3-1-53-7, ഫി​ലി​പ്സ് 6-0-26-2.

ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഇ​ന്നിം​ഗ്സ്: ലാ​ഥം എ​ൽ​ബി​ഡ​ബ്ല്യു ബി ​വാ​ഷിം​ഗ്ട​ണ്‍ 86, കോ​ണ്‍വെ എ​ൽ​ബി​ഡ​ബ്ല്യു ബി ​വാ​ഷിം​ഗ്ട​ണ്‍ 17, യം​ഗ് എ​ൽ​ബി​ഡ​ബ്ല്യു ബി ​അ​ശ്വി​ൻ 23, ര​ചി​ൻ ബി ​വാ​ഷിം​ഗ്ട​ണ്‍ 9, ഡാ​രെ​ൽ സി ​ജ​യ്സ്വാ​ൾ ബി ​വാ​ഷിം​ഗ്ട​ണ്‍ 18, ബ്ല​ണ്ടെ​ൽ നോ​ട്ടൗ​ട്ട് 30, ഫി​ലി​പ്സ് നോ​ട്ടൗ​ട്ട് 9, എ​ക്സ്ട്രാ​സ് 6, ആ​കെ 53 ഓ​വ​റി​ൽ 198/5.

വി​ക്ക​റ്റ് വീ​ഴ്ച: 1-36, 2-78, 3-89, 4-123, 5-183.

ബൗ​ളിം​ഗ്: അ​ശ്വി​ൻ 17-1-64-1, വാ​ഷിം​ഗ്ട​ണ്‍ 19-0-56-4, ജ​ഡേ​ജ 11-1-50-0, ബും​റ 6-1-25-0.