വ​​രാ​​നെ വി​​ര​​മി​​ച്ചു
വ​​രാ​​നെ വി​​ര​​മി​​ച്ചു
Wednesday, September 25, 2024 11:52 PM IST
ല​​ണ്ട​​ൻ: മു​​പ്പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​യ ഫ്ര​​ഞ്ച് താ​​രം റാ​​ഫേ​​ൽ വ​​രാ​​നെ പ്ര​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ളി​​ൽ​​നി​​ന്നു വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​ൽ​​മു​​ട്ട് ശ​​സ്ത്ര​​ക്രി​​യ​​യു​​ൾ​​പ്പെ​​ടെ ചെ​​യ്യേ​​ണ്ടിവ​​ന്നി​​രു​​ന്നു. ഈ ​​വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ കോ​​മോ​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യെ​​ങ്കി​​ലും ഓ​​ഗ​​സ്റ്റി​​ൽ കോ​​പ്പ ഇ​​റ്റാ​​ലി​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ളം​​വി​​ട്ടു.

ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ ലെ​​ൻ​​സി​​ലൂ​​ടെ​​യാ​​ണ് വ​​രാ​​നെ പ്ര​​ഫ​​ഷ​​ണ​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ്, ഇം​​ഗ്ലീ​​ഷ് ഗ്ലാ​​മ​​ർ ടീം ​​മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി എ​​ന്നി​​വ​​യ്ക്കു​​വേ​​ണ്ടി ക​​ളി​​ച്ചു. ക്ല​​ബ് ക​​രി​​യ​​റി​​ൽ 480 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 21 ഗോ​​ൾ ഈ ​​സെ​​ന്‍റ​​ർ ബാ​​ക്ക് താ​​രം സ്വ​​ന്ത​​മാ​​ക്കി. ഫ്രാ​​ൻ​​സി​​നാ​​യി 93 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ട​​ണി​​ഞ്ഞു, അ​​ഞ്ചു ഗോ​​ൾ നേ​​ടി.


ഫ്രാ​​ൻ​​സ് 2018 ഫി​​ഫ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ഴും 2022 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ക​​ളി​​ച്ച​​പ്പോ​​ഴും ടീ​​മി​​ന്‍റെ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നൊ​​പ്പം എ​​ഫ്എ ക​​പ്പും റ​​യ​​ൽ മാ​​ഡ്രി​​ഡി​​നൊ​​പ്പം നാ​​ല് യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, മൂ​​ന്നു ലാ ​​ലി​​ഗ, നാ​​ലു ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി 22 ട്രോ​​ഫി​​ക​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.